നഗരങ്ങൾക്ക് പുതുമുഖം ചാർത്താനൊരുങ്ങി ഷാർജ

ഷാർജ: പൗരന്മാരുടെ ക്ഷേമകാര്യങ്ങൾ ഉൾപ്പെടെ നഗരങ്ങളിൽ കൂടുതൽ വികസനം ലക്ഷ്യമിട്ട് ഷാർജ. എമിറേറ്റിലെ നഗരങ്ങളിൽ ആരോഗ്യകരമായ പാർപ്പിടം, നിലവാരമുള്ള റോഡുകൾ, ശുചിത്വം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച്​ വ്യക്തമാക്കിയത്. ഷാർജ റേഡിയോയിലും ടി.വിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഡയറക്‌ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. കൂടാതെ പരിപാടിയിൽ അദ്ദേഹത്തിന് മുമ്പിലെത്തിയ പൗരന്മാരുടെ പരാതികളോടും അപ്പീലുകളോടും പ്രതികരിച്ചു. സാമ്പത്തികം, തൊഴിൽ, കുടുംബം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളാണ് ശൈഖ്​ സുൽത്താന്‍റെ മുമ്പിൽ പരാതികളായി എത്തിയത്. ഓരോ പരാതികളും പ്രത്യേകം കൈകാര്യം ചെയ്തിട്ടുണ്ട്​. ഷാർജ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ ഹസൻ യാക്കൂബ് അൽ മൻസൂരി ആതിഥേയത്വം വഹിച്ച ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം പൗരന്മാരുടെ പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകിയത്.

Tags:    
News Summary - Sharjah is ready to introduce new faces to cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.