ഷാർജ ഇന്ത്യൻ അസോസിയേഷൻ യു.എ.ഇ ദേശീയ ദിനാഘോഷം ഡി.കെ ശിവകുമാർ
ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനിൽ യു.എ.ഇ ദേശീയ ദിനാഘോഷം കർണാടക നിയമസഭാംഗവും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉപസമിതികളായ ഫെസ്റ്റിവൽ, കൾച്ചറൽ കമ്മിറ്റികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, ഷാർജ ഇന്ത്യൻ സ്കൂൾ സി.ഇ.ഒ കെ.ആർ രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ ഡോ. പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു. ജോ. ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോ. ട്രഷറർ ബാബു വർഗീസ്, റോയ് മാത്യു, സാം വർഗീസ്, പ്രദീഷ് ചിതറ, അബ്ദുമനാഫ്, അബ്ദുൽ മനാഫ്, കബീർ ചാന്നാങ്കര, കൾച്ചറൽ കമ്മിറ്റി ഫെസ്റ്റിവൽ കമ്മിറ്റി കോഓഡിനേറ്റർമാരായ കെ.ടി.നായർ, എ.കെ.അബ്ദുൽ ജബ്ബാർ, കൺവീനർമാരായ സി.ബി.കരീം, ഷാജു നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച യു.എ.ഇയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.