ഷാർജ: ഗൾഫ് തിയറ്റർ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ തുടക്കമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പരിപാടി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 27 വരെയാണ് ഫെസ്റ്റിവൽ. ഗൾഫ് നാടകവേദിയുടെ സ്രഷ്ടാക്കളെ അനുസ്മരിച്ച് രണ്ടുവർഷത്തിലൊരിക്കലാണ് ഗൾഫ് തിയറ്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വിവിധ കലാസംഘങ്ങളുടെ നാടകങ്ങൾ ഫെസ്റ്റിവലിൽ അരങ്ങേറുന്നുണ്ട്. ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിലെ വിദ്യാർഥികളുടെ നാടകത്തോടെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അറബ് രാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് നാടകങ്ങളാണ് മേളയുടെ ഔദ്യോഗിക മത്സരത്തിൽ പങ്കെടുക്കുന്നത്. അതോടൊപ്പം ആറ് സാംസ്കാരിക സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഷാർജ കൾചറൽ പാലസിലാണ് നാടകങ്ങൾ അരങ്ങേറുക. ഉദ്ഘാടനത്തിൽ ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി, സബർബ് ആൻഡ് വില്ലേജ് അഫയേഴ്സ് വകുപ്പ് മേധാവി ശൈഖ് മാജിദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഉപദേഷ്ടാവ് ഖമീസ് ബിൻ സാലിം അൽ സുവൈദി, സാംസ്കാരിക വകുപ്പ് മേധാവി അബ്ദുല്ല മുഹമ്മദ് അൽ ഉവൈസ്, ഷാർജ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ, പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയർമാൻ മുഹമ്മദ് ഉബൈദ് അൽ സാബി, ഷാർജ സ്പോർട്സ് കൗൺസിൽ ചെയർമാൻ ഇസ ഹിലാൽ അൽ ഹസാമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.