Posted On
date_range Updated On
date_range ‘സേവ’ ബില്ലിൽ മാലിന്യ സംസ്കരണ ഫീ ഉൾപ്പെടുത്തും
ഷാർജ: എമിറേറ്റിലെ വൈദ്യുതി, ജല, ഗ്യാസ് അതോറിറ്റി(സേവ)യുടെ ബില്ലിൽ മാലിന്യ സംസ്കരണ സേവന ഫീസും ഉൾപ്പെടുത്തും. ഷാർജ എക്സിക്യൂട്ടിവ് കൗൺസിലാണ് മുനിസിപ്പൽ ഫീസുകളും നിയമലംഘനങ്ങളും സംബന്ധിച്ച തീരുമാനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ഫീസിൽനിന്ന് ഇമാറാത്തി പൗരന്മാർ ഒഴിവായിരിക്കും.
ഗാലൻ (3.7ലിറ്റർ) വെള്ളം ഉപയോഗിക്കുന്നതിന് 1.5 ഫിൽസ് എന്ന നിലയിലാണ് ഫീ ഈടാക്കുക. ഈ വർഷം ഏപ്രിൽ ഒന്നുമുതലാണ് തീരുമാനം നടപ്പിലാക്കുക. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.