Posted On
date_range Updated On
date_range ഷാർജ-ദുബൈ എക്സിറ്റ് താൽക്കാലികമായി അടച്ചു
ദുബൈ: കിങ് ഫൈസൽ സ്ട്രീറ്റിൽനിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താൽക്കാലികമായി അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) പ്രഖ്യാപിച്ചു. ഈ ഭാഗങ്ങളിൽ നടന്നുവരുന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒക്ടോബർ മൂന്നു മുതൽ 11 വരെ പ്രധാന എക്സിറ്റിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയത്. വെള്ളിയാഴ്ച സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് എസ്.ആർ.ടി.എ ഇക്കാര്യം അറിയിച്ചത്. ഗതാഗത തിരക്ക് കുറക്കുന്നതിൽ റോഡ് നവീകരണം നിർണായകമാണെന്ന് എസ്.ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.