ഷാർജയിൽ കെട്ടിടത്തിൽ നിന്ന്​ വീണ്​ മലയാളി യുവാവ് മരിച്ചു

ഷാർജ: കെട്ടിടത്തിൽ നിന്ന്​ വീണ്​ മലയാളി യുവാവ് ഷാർജയിൽ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്ര​െൻറ മകൻ സുമേഷാണ് (24) മരിച്ചത്. ഷാർജയിൽ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായ സ​ുമേഷ്​ താമസിച്ചിരുന്ന കെട്ടിടത്തി​െൻറ ആറാം നിലയിൽ നിന്നാണ്​ വീണത്​.

വെള്ളിയാഴ്​ച രാത്രി 7.30നാണ്​ സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോൺ എറിഞ്ഞ് തകർത്തശേഷം താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഒരു വർഷം മുമ്പാണ് ഷാർജയിൽ ജോലിയിൽ പ്രവേശിച്ചത്. ഷാർജ പൊലീസ് അന്വേഷിക്കുന്നുണ്ട്. മാതാവ്: ഓമന. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.