ക്ലാസ് മുറിയിൽ പ്രഫസറുടെ പ്രണയാഭ്യർഥന: കൈയേറ്റം നടത്തി വിദ്യാർഥികൾ, കോളജിൽ സംഘർഷം

ബംഗളൂരു: കർണാടകയിലെ തുമകൂരുവിലെ ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിൽ സംഘർഷം. ക്ലാസ് മുറിയിൽ വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തിയ അസിസ്റ്റന്റ് പ്രഫസറെ കൈയേറ്റം ചെയ്തു. സംഭവത്തിൽ അസിസ്റ്റന്റ് പ്രഫസർ അബ്ദുളിനെയാണ് കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.

ക്ലാസെടുക്കുന്നതിനിടെ നടത്തിയ പ്രണയാഭ്യർഥനയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'ഈ ബാച്ച് എനിക്ക് നൽകിയ സ്നേഹം തടയാൻ എനിക്കായില്ല. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പെൺകുട്ടിയോട് എനിക്ക് പ്രണയാഭ്യർഥന നടത്തണം. എല്ലാവർക്കും ഞാൻ മിഠായി വിതരണം ചെയ്യും' എന്ന് പ്രഫസർ പറയുന്നത് വിഡിയോയിലുണ്ട്. തുടർന്ന് വിദ്യാർഥിനിയോട് പ്രണയം പറയുകയും ചെയ്തു.

ഇതോടെ പ്രഫസറെ തടഞ്ഞ വിദ്യാർഥിനി പ്രിൻസിപ്പലിനോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടി തന്നോട് നേരത്തെ പ്രണയം പറഞ്ഞുവെന്നും അതിന് തന്റെ പക്കൽ സി.സി.ടി.വി തെളിവുണ്ടെന്നും പ്രഫസർ അവകാശപ്പെട്ടു. പെൺകുട്ടി ഇത് നിഷേധിച്ചതോടെ, നാളെ സംസാരിക്കാം എന്ന് പറഞ്ഞ് മിഠായി കഴിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം ക്ലാസിന് പുറത്തേക്ക് പോയി. വിവരമറിഞ്ഞെത്തിയ മറ്റു വിദ്യാർഥികൾ പ്രഫസറെ തടയുകയും തർക്കം കൈയങ്കാളിയിൽ കലാശിക്കുകയുമായിരുന്നു. വിദ്യാർഥിനി പ്രഫസറെ ചെരുപ്പുകൊണ്ട് അടിക്കുന്നതും മറ്റു വിദ്യാർഥികൾ അദ്ദേഹത്തെ മർദിക്കുന്നതും ദൃശ്യങ്ങലുണ്ട്. കർണാടക ആഭ്യന്തര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കോളജാണിത്.

Tags:    
News Summary - Professor's romantic proposal in the classroom: Students attack, clash in college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.