ഷാർജ: യുദ്ധത്തിന്റെ കെടുതിയിൽ പ്രയാസമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ ഷാർജ ചാരിറ്റി ഇന്റർനാഷനൽ (എസ്.സി.ഐ) 26 ലക്ഷം ദിർഹമിന്റെ മാനുഷിക കാമ്പയിൻ പ്രഖ്യാപിച്ചു. ശുദ്ധജലം, ഭക്ഷണം എന്നിങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങൾ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച വിപുലമായ ഗാലന്റ് നൈറ്റ്-3 സംരംഭത്തിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
തുടർച്ചയായ സംഘർഷങ്ങളാൽ തകർന്ന കുടുംബങ്ങൾക്ക് സുസ്ഥിര, ജീവൻ രക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കാൻ യു.എ.ഇയിലുടനീളമുള്ള ദാതാക്കളെ കാമ്പയിനിന്റെ ഭാഗമാകാൻ അധികൃതർ ക്ഷണിച്ചു.പദ്ധതിയിൽ 12 പുതിയ കിണറുകൾ കുഴിക്കുന്നതിനായി 12 ലക്ഷം ദിർഹം അനുവദിക്കും. ഇതുവഴി 3.12 ലക്ഷത്തിലധികം ഗസ്സ നിവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ സാധിക്കും. 12 ചാരിറ്റബിൾ അടുക്കളകൾക്കും 20 ഓവനുകൾക്കും ധനസഹായം നൽകാനായി 14 ലക്ഷം ദിർഹം ചെലവഴിക്കും.
കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരുൾപ്പെടെ 45,000-ത്തിലധികം ആളുകൾക്ക് ദിവസവും ഭക്ഷണം വിതരണം ചെയ്യാൻ ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.