ഷാർജ കാലിച്ചന്ത

ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രമായി ഷാർജ കാലിച്ചന്ത

ഷാർജ: പ്രവർത്തനം തുടങ്ങി കുറഞ്ഞ സമയത്തിനുള്ളിൽതന്നെ ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് ഷാർജയിലെ പുതിയ കാലിച്ചന്ത. അരലക്ഷത്തോളം മൃഗങ്ങളെയാണ് ഇതിനകം വിനിമയം നടത്തിയത്.

മാർക്കറ്റ് തുറന്നതു മുതൽ ഉപഭോക്താക്കളെയും കന്നുകാലി ഡീലർമാരെയും ആകർഷിക്കുന്നതിൽ വിജയിച്ചതായി ഷാർജ ലൈവ്‌സ്റ്റോക്ക് മാർക്കറ്റ് ഡയറക്ടർ അബ്ദുല്ല അൽ ഷംസി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന, മികച്ച ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്ന മാർക്കറ്റ് എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കന്നുകാലി വിപണികളിലൊന്നാണ്. ഉപഭോക്താക്കളുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ അനായാസം നിറവേറ്റുന്നതിലൂടെയും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ എത്തിക്കുന്നതിലൂടെയുമാണ് ചന്ത ഇത്രവേഗത്തിൽ ചന്തമായത്.


സൗകര്യങ്ങളും സേവനങ്ങളും

* ഷാർജ കന്നുകാലി മാർക്കറ്റിൽ ആടുകളെ വിൽക്കുന്ന 141 കടകളും കന്നുകാലികളെ വിൽക്കുന്ന 26 കടകളും ഒട്ടകങ്ങളെ വിൽക്കുന്ന 12 കടകളും കോഴി വിൽക്കുന്ന 74 കടകളും ഉൾപ്പെടുന്നു.

* കന്നുകാലികൾക്കും കോഴികൾക്കുമുള്ള പ്രത്യേകം അറവുശാലകളുണ്ട്.

* കാലിത്തീറ്റ വിൽക്കുന്ന 44 കടകൾ, 34 മൾട്ടി യൂസ് ഷോപ്പുകൾ, 32 നഴ്സറികൾ, ലേലവേദി എന്നിവയും മാർക്കറ്റിലുണ്ട്.

* ഇവിടെയുള്ള പള്ളിയിൽ 386 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും.

* ധാരാളം പച്ചപ്പുള്ള ഇടങ്ങൾ മാർക്കറ്റിന്‍റെ ഭാഗമാണ്.

* മണിക്കൂറിൽ 240 കന്നുകാലികളെ അറുക്കുവാൻ സൗകര്യമുണ്ട്.

* മണിക്കൂറിൽ 150 മുതൽ 200 വരെ ആടുകളെയും 20 പശുക്കളെയും 20 ഒട്ടകങ്ങളെയും കശാപ്പുചെയ്യാൻ സാധിക്കും.

* ഷാർജ കന്നുകാലി മാർക്കറ്റ് രാവിലെ എട്ടു മുതൽ രാത്രി പത്തു വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

Tags:    
News Summary - Sharjah cattle market as a favorite destination of consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.