മഴക്കുള്ളിൽ നനയാത്ത കുളിരാകാൻ ഷാർജ വിളിക്കുന്നു

ഷാർജ: എല്ലാവിധ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് ഷാർജയിലെ മഴമുറി സന്ദർശകരെ സ്വാഗതം ചെയ്യുന്നു.ആധുനിക സെൻസറുകളുടെ സഹായത്തോടെ മഴക്കുള്ളിലൂടെ മഴ നനയാതെ നടക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്.

2018ൽ ആരംഭിച്ചതുമുതൽ റെയിൻ റൂം ഒരു ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചുവെന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ്​ കോഒാഡിനേറ്റർ ഹുദ അലി പറഞ്ഞു.ഫൗണ്ടേഷ​െൻറ വെബ്‌സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സുരക്ഷിതമായ മഴയനുഭവം ആസ്വദിക്കാനും കഴിയുമെന്ന് അവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.