ഷാർജ: മലയാളികളുൾപ്പെടെ ലോകമൊട്ടുക്കുമുള്ള അക്ഷരസ്നേഹികൾ കാത്തിരിക്കുന്ന മഹോത്സവം^ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 37ാം അധ്യായം ഒക്ടോബർ 31ന് ആരംഭിക്കും. സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ നവംബർ 10 വരെ നീളുന്ന മേള നൂറുകണക്കിന് പ്രസാധകരുടെ പങ്കാളിത്തവും വിവിധ നാടുകളിൽ നിന്നുള്ള സാഹിത്യ^സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യവും കൊണ്ട് ഇക്കുറിയും ശ്രദ്ധേയമാവും.
ഷാർജ എക്സ്പോ സെൻററിലെ മേള നഗരി വൈവിധ്യമാർന്ന സംവാദങ്ങൾക്കും സാഹിത്യ സമ്മേളനങ്ങൾക്കും കുട്ടികൾക്കുള്ള ശിൽപശാലകൾക്കും വേദിയാകുമെന്ന് സംഘാടകരായ ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) വ്യക്തമാക്കി. 11 നാൾ നീളുന്നൊരു വാർഷിക മേള എന്നതിലുപരി നമ്മുടെ സാമൂഹിക^സാംസ്കാരിക സ്മരണയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി പുസ്തകോത്സവം മാറിയതായി അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമിരി അഭിപ്രായപ്പെട്ടു. സന്ദർശിക്കുന്ന ഒാരോർത്തർക്കും വ്യത്യസ്ത സുന്ദരമായ അനുഭവങ്ങൾ സമ്മാനിക്കാൻ മേളക്ക് കഴിയുന്നുണ്ട്.
സാംസ്കാരിക നഗരം എന്ന നിലയിൽ ലോകഭൂപടത്തിൽ ഷാർജയുടെ സ്ഥാനം സുദൃഢമാക്കാനും പുസ്തകോത്സവം ഏറെ സഹായിച്ചിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിജയകരമായ സാംസ്കാരിക വിനിമയത്തിന് അതോറിറ്റി തുടക്കമിട്ടു. പാരിസ് അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രേത്യക അതിഥിയായിരുന്നു ഷാർജ. സാവോ പോേളായിൽ വിശിഷ്ടാതിഥിയും. അടുത്ത ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവത്തിലും ഷാർജ മുഖ്യാതിഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.