Posted On
date_range Updated On
date_range ചുവടുകള്‍ അറിഞ്ഞ് വെച്ചാല്‍ വിജയം ഉറപ്പിക്കാം -ഡെറിക് ഒബ്രയാൻ
ഷാര്‍ജ: സ്വന്തം കഴിവുകൾ കണ്ടെത്തി ചുവടു െവച്ചാൽ ജീവിത വിജയം നേടാമെന്ന് ഏഷ്യയിലെ ഏറ്റവും മികച്ച ക്വിസ് മാസ്റ്ററും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രയാൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സ്കൂള്‍ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അനുയോജ്യവും സുരക്ഷിതവും മികച്ചതുമായ ജോലി കണ്ടെത്തുകയാണ് പ്രധാനം. നിയമം അറിഞ്ഞെങ്കിൽ മാത്രമേ നിയമം ലംഘിക്കാൻ സാധിക്കൂ എന്നതു പോലെ ജീവിത സുരക്ഷ നേടിക്കഴിഞ്ഞെങ്കിൽ മാത്രമേ നമുക്ക് ധൈര്യപൂർവം മറ്റു മേഖലകളിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
മറ്റുള്ളവരുമായി ആശയ സംവാദം നടത്തുക എന്ന കഴിവ് നിലനിർത്തിക്കൊണ്ട് തന്നെയാണ് താൻ മറ്റുള്ള മേഖലകളില്‍ കൂടി പ്രവേശിച്ചതെന്നും രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുമാറ്റത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.