ഷാർജ: ലോകമെങ്ങും ആരവം മുഴങ്ങുമ്പോൾ ഷാർജക്കെങ്ങനെ മാറിനിൽക്കാൻ കഴിയും. ഷാർജ പുസ്തക മേളയിലെത്തിയാലും കാണാം ലോകകപ്പിന്‍റെ ആവേശം. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാ ഉൾപ്പെടെയുള്ള താരങ്ങളുടെ കഥപറയുന്ന പുസ്തകങ്ങളും ഫുട്ബാളുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉപകരണങ്ങളുമെല്ലാം പുസ്തകോത്സവത്തിന്‍റെ ഭാഗമാണ്. പതിവിൽകവിഞ്ഞ് ഇവക്കെല്ലാം വൻ ഡിമാൻഡുമുണ്ട്.
നാസർ നെല്ലോളിയുടെ ആത്മകഥ 'ഒരു നാദാപുരത്തുകാരന്റെ ലോകസഞ്ചാരങ്ങൾ' സംവിധായകൻ സലീം അഹ്മദ് പ്രകാശനം ചെയ്യുന്നു
ടോം ഓൾഡ് ഫീൽഡും മാറ്റും ചേർന്ന് തയാറാക്കിയ അൾട്ടിമേറ്റ് ഫുട്ബാൾ ഹീറോസ് പരമ്പരയിലെ പുസ്തകമാണ് ഇതിൽ ശ്രദ്ധേയം. ക്രിസ്റ്റ്യാനോ, മെസ്സി, സലാ എന്നിവരുടെ ജീവിത യാത്രകൾ വിവരിക്കുന്ന പുസ്തകം ഇവർ എങ്ങനെയാണ് ഇതിഹാസ താരങ്ങളായതെന്ന് വിവരിക്കുന്നു. സൈമൺ മഗ്ഫോഡും ഡാൻ ഗ്രീനും ചേർന്ന് തയാറാക്കിയ ഫുട്ബാൾ സൂപ്പർ സ്റ്റാറും സമാന കഥകളാണ് പറയുന്നത്. സ്ലാറ്റൺ റൂൾസ്, റാഷ്ഫോഡ് റൂൾസ്, പോഗ്ബ റൂൾസ് തുടങ്ങിയ അധ്യായങ്ങൾ ഇതിലുണ്ട്.
ഖത്തർ ലോകകപ്പ് സ്പെഷലുമായാണ് ഫുട്ബാൾ എൻസൈക്ലോപീഡിയ എത്തിയിരിക്കുന്നത്. ലോകകപ്പിലെ ഓരോ മത്സരഫലവും രേഖപ്പെടുത്താനുള്ള ചാർട്ടും ഇതിനൊപ്പമുണ്ട്. ഫുട്ബാളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്. ടീമുകളെയും താരങ്ങളെയും ടൂർണമെന്‍റുകളെയുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.
ഡോ. താജ് ആലുവ രചിച്ച 'അസമത്വങ്ങളുടെ ആൽഗരിതം' സാഹിത്യകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്യുന്നു
ഫിഫയുടെ ഔദ്യോഗിക കിഡ്സ് ആക്ടിവിറ്റി പുസ്തകവും ഇവിടെ ലഭ്യമാണ്. ഗെയിംസ്, പസിൽസ്, കളറിങ്, ഡ്രോയിങ് തുടങ്ങിയവ ഉൾപ്പെടുന്ന പുസതകം ജഷൻമാളിന്‍റെ സ്റ്റാളിലാണുള്ളത്.
കുട്ടികളുടെ കായിക അറിവ് പരീക്ഷിക്കാനുള്ള പുസ്തകമാണ് ഫുട്ബാൾ സ്കൂൾ. മുന്നൂറോളം ചോദ്യങ്ങൾ ഇതിലുണ്ട്. അലക്സ് ബെല്ലെസും ബെൻ ലിറ്റ്ലെറ്റണും തയാറാക്കിയ പുസ്തകം ഡി.സി ബുക്സിന്‍റെ സ്റ്റാളിലുണ്ട്.
കാൽപന്ത് ലോകത്തെ അവിശ്വസനീയ കഥകൾ പറയുന്ന പുസ്തകമാണ് അൺബിലീവബിൾ ഫുട്ബാൾ. ലോകകപ്പ് വിജയികളെ മുൻകൂട്ടി പ്രവചിക്കുന്ന നീരാളിയെയും കുട്ടിളൊരുക്കിയ േഫ്ലാട്ടിങ് ഫുട്ബാൾ ഗ്രൗണ്ടുമെല്ലാം ഈ പുസ്തകത്തിൽ കാണാം. കിഡ്സ് ഏരിയയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടക്കുന്നുണ്ട്.
• ഉച്ച. 2.00: പുസ്തക പ്രകാശനം: റബീഉൽ അവ്വൽ -ഹുസൈൻ കടന്നമണ്ണ
• 2.30: പുസ്തക പ്രകാശനം: ഞാൻ തെരഞ്ഞെടുത്ത എന്റെ ജീവിതം -പ്രഫ. മുസ്തഫ കമാൽ പാഷ
• 3.00: പുസ്തക പ്രകാശനം: ഭൂമിയെ ചുമക്കുന്നവൾ -സബീന ഷാജഹാൻ
• 3.30: പുസ്തക പ്രകാശനം: ഉർദു കവിതകൾ -എഹ്യ ബോജ്പുരി, ഹൈദർ അമാൻ, ഷമൂൺ മംനൂൻ
• 4.00: പുസ്തക പ്രകാശനം: കുഞ്ഞുവും ഞാനും -ഡോ. നിഥിൻ രാജ്
• 4.30: പുസ്തക പ്രകാശനം: ചൈൽഡ്ഹുഡ് കാൻസർ -ഡോ. സൈനുൽ ആബിദീൻ
• 5.00: പുസ്തക പ്രകാശനം: അക്ഷരലോകത്തെ അറിയാൻ, യാത്രികന്റെ ദേശങ്ങൾ -മനോജ് ഹാപ്പിനസ്, കെ.എം. ഷാഫി
• 5.30: പുസ്തക പ്രകാശനം: പ്രണയഭാഷ -കമർബാനു വലിയകത്ത്
• 6.00: പുസ്തക പ്രകാശനം: മാറാൻ കൊതിക്കുന്നവർ -വഫ അബ്ദുൽ റസാഖ്, അബ്ദുൽ മജീദ് സ്വലാഹി
• 6.30: പുസ്തക പ്രകാശനം: പെൻ വിങ് -സുഭാഷ് ബാബു
• 7.00: പുസ്തക പ്രകാശനം: വെൻ ഹാർട്ട് സ്പീക്സ് -സീമ പ്രദീപ്
• 7.30: പുസ്തക പ്രകാശനം: എന്റെ പൊലീസ് ദിനങ്ങൾ -പി.എം. കുഞ്ഞിമൊയ്തീൻകുട്ടി
• 8.00: പുസ്തക പ്രകാശനം: നീ താനേ മുറിവും മരുന്നും -ധന്യ ഗുരുവായൂർ
• 8.30: പുസ്തക പ്രകാശനം: മൗനപുഷ്പം, അറിവിൻമധു നുകരാൻ -ബേയ്പൂർ മുരളീധരൻ, നവാസ് മൂന്നാംകൈ,
• 9.00: പുസ്തക പ്രകാശനം: കരിമ്പനകളും കർപ്പൂരഗന്ധവും തേടി -സൗമ്യ പ്രവീൺ
• 9.30: പുസ്തക പ്രകാശനം: കഥകളുടെ തുറമുഖം -സോണി വെള്ളൂക്കാരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.