ഷാർജ: പഴുതടച്ച നീക്കങ്ങളും കുറ്റവാളികൾക്കെതിരെ എടുത്ത കർശന നടപടികളും ഷാർജയ ിൽ കുറ്റകൃത്യങ്ങൾ 58 ശതമാനം കുറയാൻ കാരണമായതായി പൊലീസ് ഓപ്പറേഷൻസ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് റാഷിദ് അൽ ബയാത് പറഞ്ഞു. നുഴഞ്ഞു കയറ്റക്കാരും അനധികൃത താമസക്കാരും സൃഷ്ടിച്ചിരുന്ന മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളും കുറക്കാനായി. വൻ മോഷണങ്ങളാണ് ഇത്തരം സംഘങ്ങൾ നടത്തിയിരുന്നത്. എന്നാൽ പഴുതടച്ച നീക്കങ്ങളും കുറ്റവാളികൾ രാജ്യം വിട്ട് പോകുന്നതിന് മുമ്പ് തന്നെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സാധിച്ചതും മുതൽ കൂട്ടായി. ചെറുമോഷണങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം പോയവർഷത്തെ ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം 15 മാത്രമായിരുന്നുവെന്നും ബയാത് എടുത്ത് പറഞ്ഞു. എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്. യുവസംരഭകരെയും മറ്റും ഉന്നം വെച്ചുള്ള സാമ്പത്തിക തട്ടിപ്പുകളാണ് കൂടിയത്. എന്നാൽ ഇതിനെതിരെ ശക്തമായ നീക്കങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളുമായി പൊലീസ് മുന്നിലുള്ളത് കാരണം സൈബർ കുറ്റവാളികൾ പുറകിലായിട്ടുണ്ട്. വാഹനാപകടങ്ങളുടെ തോതും പോയവർഷം കുറക്കാനായി. പൊലീസ് വിഭാഗം സംഘടിപ്പിച്ച സിറ്റിസൺസ് ഫോറത്തിലാണ് ബയാത് കണക്കുകൾ പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.