ഷാർജ: പ്രധാന ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഫ്ലാഗ് ഐലൻഡിൽ സാംസ്കാരിക വൈവിധ്യത്തിെ ൻറ നിറമാർന്ന കാഴ്ചകളൊരുക്കി കലിംഗ ഫെസ്റ്റിവൽ.
രണ്ടു ദിവസം നീളുന്ന കലാ സാംസ്ക ാരിക മേളയുടെ ഭാഗമായി റഷ്യ, കസാഖിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാർ വേദിയിലെത്തും. ഇൗ മാസം 29,30 ദിവസങ്ങളിൽ വൈകുന്നേരം ഏഴു മുതൽ രാത്രി പത്ത് വരെ ഫ്ലാഗ് ഐലൻഡിലെ ആംഫി തീയേറ്ററിൽ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് കലിംഗയുടെ ഭാഗമായി ഒരുങ്ങുന്നത്.
ലോകത്തിെൻറ പല ഭാഗങ്ങളിലായി ഇരുന്നൂറോളം നൃത്തമേളകൾ അവതരിപ്പിച്ചിട്ടുള്ള സോസ്വെസ്ടി ശർമ, ഖൊറാസ് കൊതം എന്നിങ്ങനെ റഷ്യ-,കസാഖിസ്താൻ പരമ്പരാഗത കലാരംഗത്ത് പ്രശസ്തരായ നിരവധി കലാകാരൻമാർ ഷാർജയിലെത്തുന്നുണ്ടെന്ന്- ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ് അൽ ജുനൈബി പറഞ്ഞു.
മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച, കാലാവസ്ഥാ മാറ്റത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കാനായി ലോകമെമ്പാടും വെളിച്ചം അണച്ച് ആചരിക്കുന്ന എർത്ത് അവറിൽ ഫ്ലാഗ് ഐലൻഡും പങ്കാളികളാകും. രാത്രി എട്ടര മുതൽ ഒൻപതര വരെ ഫ്ലാഗ് ഐലൻഡിലെ വെളിച്ചങ്ങളെല്ലാം അണക്കും. ഫ്ലാഗ് ഐലൻഡ് കാഴ്ചകൾ കാണാനും കലിംഗ ഉത്സവത്തിെൻറ ഭാഗമാവാനും ഫീസുകളൊന്നുമില്ലെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.