Posted On
date_range Updated On
date_range രക്തസാക്ഷി കുടുംബങ്ങളെ ശൈഖ് ഹംദാൻ സന്ദർശിച്ചു
ദുബൈ: യമനിൽ സൗദി നേതൃത്വത്തിൽ നടത്തുന്ന സമാധാന ദൗത്യത്തിനിടെ രക്തസാക്ഷിത്വം വരിച്ചവരുടെ ബന്ധുക്കളെ രാഷ്ട്ര നായകരും ഉന്നത സൈനിക മേധാവികളും അനുശോചനം അറിയിച്ചു. പെരുന്നാൾ ദിവസം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നാലു സൈനികരുടെ വീടുകളിലും സന്ദർശനം നടത്തി.
റാസൽഖൈമയിലെ ഖലീഫ സൈഫ് സഇൗദ് അൽ ഖത്രി, അൽെഎനിലെ അലി മുഹമ്മദ് റാശിദ് അൽ ഹസ്സനി, ഫുജൈറയിലെ ഉബൈദ് ഹംദാൻ സഇൗദ് അൽ അബ്ദൂലി, ഖമീസ് അബ്ദുല്ല അൽ സിയൂദി എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചാണ് സമാശ്വസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.