അബൂദബിയിലെ അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രം പകർത്തിയ ശഅ്ബാൻ മാസപ്പിറ ദൃശ്യം
ദുബൈ: വ്രതമാസമായ റമദാനിലേക്ക് ഇനി ഒരുമാസം. ഹിജ്റ കലണ്ടറിലെ റമദാനിന് മുമ്പത്തെ മാസമായ ശഅ്ബാൻ വെള്ളിയാഴ്ച ആരംഭിച്ചു. റജബ് 30 പൂർത്തീകരിച്ചാണ് ശഅ്ബാൻ മാസം ഉറപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ അബൂദബിയിലെ അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം മാസപ്പിറ പകർത്തിയതായി യു.എ.ഇ അന്താരാഷ്ട്ര അസ്ട്രോണമി സെന്റർ അറിയിച്ചു.
ഹിജ്റ കലണ്ടറിലെ എട്ടാം മാസമാണ് ശഅ്ബാൻ. റമദാൻ മാസത്തിലേക്ക് വിശ്വാസികൾ മുന്നൊരുക്കം പൂർത്തിയാക്കുന്ന മാസമായാണ് ഇത് മനസ്സിലാക്കപ്പെടുന്നത്.
ഇത്തവണ റമദാൻ മാർച്ച് ഒന്നിന് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം മാസപ്പിറവി അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.