Posted On
date_range Updated On
date_range ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച ഷാരൂഖ് ഖാനെത്തും
ദുബൈ: നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച രാത്രി ഷാരൂഖ് ഖാൻ പങ്കെടുക്കുന്ന പരിപാടി അരങ്ങേറും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആചരിക്കുന്ന ദിവസത്തിലാണ് ബോളിവുഡ് താരത്തിന്റെ പരിപാടിയെന്ന സവിശേഷതയുണ്ട്. രാത്രി 8.30നാണ് താരം വേദിയിലെത്തുക.
വേദിയിൽ ഷാരൂഖ് ഖാൻ സദസ്സുമായി സംവദിക്കുകയും നൃത്തച്ചുവടുകൾ വെക്കുകയും ചെയ്യും. ദുബൈ ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം.
ഒക്ടോബറിൽ ആരംഭിച്ച ഗ്ലോബൽ വില്ലേജിന്റെ 29ാം സീസണിൽ നിരവധി പ്രമുഖ താരങ്ങൾ ഇതിനകം വേദിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.