സേവനം എമിറേറ്റ്സ് റാക് പൊന്നോണപ്പുലരി 2023 ബ്രോഷർ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്
എസ്.എ. സലിം നിർവഹിക്കുന്നു
റാസൽഖൈമ: സേവനം എമിറേറ്റ്സ് റാക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം പൊന്നോണപ്പുലരി-2023 ബ്രോഷർ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ. സലിം നിർവഹിച്ചു.
സെപ്റ്റംബർ 30ന് റാക് ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ. അത്തപ്പൂക്കളം, ഘോഷയാത്ര, ചെണ്ടമേളം, പുലികളി മറ്റു നാടൻ കലാരൂപങ്ങൾ, ബാലവേദി, വനിതവേദി അംഗങ്ങളുടെ കലാപരിപാടികൾ, ബുള്ളറ്റ് ബാൻഡ് ലേഖ അജയ്, സ്റ്റാർ സിങ്ങർ പെർഫോമർ അജിത് ജി. കൃഷ്ണൻ എന്നിവർ ചേർന്ന് നയിക്കുന്ന റാക് മെലഡീസ് സംഗീത നിശ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.