സേവനം സെന്റര്‍ യു.എ.ഇ റാസല്‍ഖൈമ എമിറേറ്റ്സ് കമ്മിറ്റിയുടെ ഓണാഘോഷം സ്നേഹോല്‍സവം ബ്രോഷര്‍ പ്രകാശനം റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം
നിര്‍വഹിക്കുന്നു
സേവനം സെന്റര്‍ ബ്രോഷര്‍ പ്രകാശനം
റാസല്‍ഖൈമ: സേവനം സെന്റര്‍ യു.എ.ഇ റാസല്‍ഖൈമ എമിറേറ്റ്സ് കമ്മിറ്റിയുടെ ഓണാഘോഷം സ്നേഹോല്‍സവം ഒക്ടോബറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം പ്രോഗ്രാം ജന. കണ്‍വീനര്‍ സുനിലിന് നല്കി നിര്‍വഹിച്ചു.
വിവിധ പരിപാടികള്‍ക്കൊപ്പം ചലച്ചിത്ര പിന്നണി ഗായിക സുമ അരവിന്ദിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടക്കും. ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ നാസര്‍ അല്‍ദാന, നാസര്‍ അല്‍മഹ, എ.കെ. സേതുനാഥ്, സിമി പ്രമോദ്, ഷര്‍മിള രാജേഷ്, കവിത രാഹുല്‍, ചിത്ര ദിനേശ്, ഷാജി, മഹേഷ്, സനല്‍ തുണ്ടതില്‍, രാജേഷ്, സജീവന്, സതീഷ്, സഹദേവന്, രാഹുല്‍, സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.