വെട്ടുകാട് ഹിദായത്തുൽ ഇസ്‌ലാം മദ്​റസ യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജ്മാൻ തുമ്പേ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ഫാമിലി മീറ്റിലും മൗലിദ് മജ്‌ലിസിലും പ​ങ്കെടുത്തവർ

വെട്ടുകാട് ഹിദായത്തുൽ ഇസ്‌ലാം മദ്​റസ ഫാമിലി മീറ്റും മൗലിദ് മജ്‌ലിസും

അജ്മാൻ: വെട്ടുകാട് ഹിദായത്തുൽ ഇസ്‌ലാം മദ്​റസ യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജ്മാൻ തുമ്പേ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഫാമിലി മീറ്റും മൗലിദ് മജ്‌ലിസും സംഘടിപ്പിച്ചു. ഉപദേശക സമിതി അംഗം ആർ.വി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ്​ എ.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് വെട്ടുകാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. യു.എ.ഇയിലെ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരലും വിവിധ ആത്മീയ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഖിറാഅത്ത്, മദ്ഹ് ഗാനം, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു.

മത്സര വിജയികൾക്ക് കെ.എ.സലാം, എ.എച്ച്. ആരിഫ്, എ.എച്ച്. അലി അക്ബർ, എ.എസ്. സലിം, ഫായിസ്, എ.എസ്. ഷറഫുദ്ദീൻ, ആർ.എ. അലി, എ.എ. സാലിം, വി.എ. കരീം, മുഹമ്മദ് മുസ്‌തഫ, എ.എച്ച്. ആരിഫ്, ആർ.എസ്. അബ്ദുള്ള, മൻസൂർ, ജാസിൽ ഉമ്മർ, ഹസൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. എ.എ. നൗഷാദ് സംസാരിച്ചു. ജനറൽ സെക്രട്ടറി ആർ.എ. ഉസ്മാൻ സ്വാഗതവും ട്രഷറർ എ.എസ്. സലീം നന്ദിയും പറഞ്ഞു.

Tags:    
News Summary - Vettukad Hidayatul Islam Madrasa Family Meet and Maulid Majlis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.