എ.കെ.എം. അഷ്‌റഫ് എം.എൽ.എക്ക് മഞ്ചേശ്വരം കെ.എം.സി.സി ഒരുക്കിയ സ്വീകരണ ചടങ്ങിൽനിന്ന്
എ.കെ.എം. അഷ്‌റഫ് എം.എൽ.എക്ക് വമ്പൻ സ്വീകരണമൊരുക്കി മഞ്ചേശ്വരം കെ.എം.സി.സി
ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിൽ ഐതിഹാസിക വിജയം നേടി വീണ്ടും എം.എൽ.എയായ എ.കെ.എം. അഷ്‌റഫിന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ദുബൈയിൽ വമ്പൻ സ്വീകരണം നൽകി. ദുബൈ അൽ മംസാറിലെ ഫോക്ലോർ സൊസൈറ്റി തിയേറ്ററിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു. കാലങ്ങളായി നേരിയ ഭൂരിപക്ഷത്തിന് ബലാബലം പോരാടി ജയിച്ചു വരുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പിയുടെ കെ. സുരേന്ദ്രനെ 29252 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എ.കെ.എം. അഷ്‌റഫ് ചരിത്രവിജയം സ്വന്തമാക്കിയത്.
അമാൻ തലേക്കള ഖുർആൻ പാരായണം ചെയ്തു. ജനറൽ സെക്രട്ടറി കെ.എം. സൈഫുദ്ദീൻ മൊഗ്രാൽ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ഇബ്രാഹിം ബേരികെ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. എ.കെ.എം. അഷ്‌റഫ് എം.എൽ.എക്ക് ദുബൈ കോടതി മുൻ പ്രോസിക്യൂട്ടർമാരായ മുസാബ് അൽ നഖ്ബി, ഐഷ അൽ ജുസൈരി എന്നിവർ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടിങ് സെക്രട്ടറി നാസർ മുല്ലക്കൽ, സംസ്ഥാന നേതാക്കളായ അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, റഈസ് തലശ്ശേരി, കാസർകോട് ജില്ല പ്രസിഡന്‍റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ്, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.
ദി സ്പീച്ച് ക്ലിനിക് ദുബൈയുടെ ഷെരീഫ് ഉളുവാർ, യു.കെ ഗ്രൂപ്പ് ചെയർമാൻ യു.കെ. യൂസുഫ്, ഐ.കെ.എ അസോസിയേറ്റ്സിന്‍റെ അഡ്വ. ഇബ്രാഹിം ഖലീൽ, ബൈദല ഗ്രൂപ്പിന്‍റെ ജബ്ബാർ ബൈദല, സേഫ്‌ലൈൻ ഗ്രൂപ്പിന്‍റെ ഡോ. അബൂബക്കർ കുറ്റിക്കോൽ, മെറിറ്റ് ഫ്രെയ്റ്റ് സിസ്റ്റംസിന്‍റെ ജോസഫ് മാത്യാസ്, അൽ സംറ ടിഷ്യൂസിന്‍റെ സിദ്ദിഖ് ബപ്പൈത്തൊട്ടി, ഹനീഫ് ഗോൾഡ് കിങ്, ഖരിയത്ത് അൽ ഷംസ് കൺസ്ട്രക്ഷൻസിന്റെ അഷ്‌റഫ് ഷാ മന്തൂർ, മാക്സ്‌കെയർ ക്ലിനിക്കിന്‍റെ ബഷീർ കിന്നിങ്ങർ, ലാവാഷ് ഗ്രൂപ്പിന്‍റെ മുഷ്താഖ് ഖാദ്രി, ഇബ്രാഹിം ബജൂരി, സഹാറ സ്കൈ ഗ്രൂപ്പിന്‍റെ ഷൈൻ മുഹമ്മദ്, എക്സിം ലൈൻ ഷിപ്പിങ്ങിന്‍റെ മൻസൂർ, ഫോർ സ്ക്വയർ സ്റ്റീലിന്‍റെ സിദ്ദിഖ് ബേരികെ, തങ്ങൾസ് ഗ്രൂപ്പിന്‍റെ അബ്ദുൽ മുനീർ എന്നിവരും കെ.എം.സി.സിയുടെ വിവിധ ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.