കെ.എം.കെ വെള്ളയിൽ അനുസ്മരണ സമ്മേളന പോസ്റ്റർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു

കെ.എം.കെ വെള്ളയിൽ അനുസ്മരണം ഒക്ടോബർ നാലിന്

ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും മാപ്പിള കലാപരിശീലകനുമായിരുന്ന കെ.എം.കെ വെള്ളയിലിന്‍റെ അനുസ്മരണ സമ്മേളനവും, അദ്ദേഹത്തിന്‍റെ പാട്ടുകൾ ആലപിക്കുന്ന പാട്ടോർമ ഇശൽ രാവും ഒക്ടോബർ നാലിന് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ അഞ്ചുമണിക്ക് നടത്താൻ എ.കെ.എം.എസ്.എ യു.എ.ഇ ചാപ്റ്റർ തീരുമാനിച്ചു. പ്രശസ്ത മാപ്പിളപ്പാട്ടു ഗവേഷകനും ഗായകനും നിരൂപകനുമായ ഫൈസൽ എളേറ്റിൽ അനുസ്മരണ പ്രഭാഷണം നടത്തും.

യോഗത്തിൽ പ്രസിഡന്‍റ്​ മൂസ കോയമ്പ്രം അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാൻ മതിലകം, മുസ്തഫ കുറ്റിപ്പുറം, ഷക്കീർ പൂന്നൂർ, കെ.ടി. റഫീഖ്, കെ.പി. അബ്ദുർ റഹ്മാൻ, സൈദലവി, സുൽത്താൻ മേലടി, ഹസീന റഫീഖ്, ശകീർ പൂനൂർ, അസീസ് പന്നിത്തടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പരിപാടിയുടെ ബ്രോഷർ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.എ. സൽമാൻ ഇബ്രാഹിം ഏറ്റുവാങ്ങി, ഇസ്മായിൽ ഏറാമല, നാസർ മുല്ലക്കൽ, ചാക്കോ ഊളക്കാടൻ, അഷ്‌റഫ് കൊടുങ്ങല്ലൂർ, കെ.പി.എ. സലാം മൂസ കോയമ്പ്രം, ഡോ. സുലൈമാൻ മതിലകം എന്നിവർ സംബന്ധിച്ചു. 

Tags:    
News Summary - KMK Vellayil Memorial on October 4th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.