ബനിയാസ് കെ.എം.സി.സി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഫെസ്റ്റ്-2023ന്റെ പോസ്റ്റർ പ്രകാശനം അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ നിർവഹിക്കുന്നു
അബൂദബി: ബനിയാസ് കെ.എം.സി.സി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഫെസ്റ്റ്-2023ന്റെ പോസ്റ്റർ പ്രകാശനം അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ നിർവഹിച്ചു. നവംബർ 18ന് വൈകീട്ട് ഏഴു മുതൽ ബനിയാസ് ഗ്രേവ് യാർഡിനു സമീപമുള്ള അൽ നജ്മ ഫുട്ബാൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
യു.എ.ഇയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 4000, 2000,1000, 500 ദിർഹംസ് സമ്മാനം ലഭിക്കും. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ആക്ടിങ് പ്രസിഡന്റ് ബഷീർ ഇബ്രാഹിം കൊയിലാണ്ടി, ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല പറപ്പൂർ, സംസ്ഥാന കെ.എം.സി.സി. ഭാരവാഹികളായ അൻവർ ചുള്ളിമുണ്ട, ഖാദർ ഒളവട്ടൂർ, ബനിയാസ് കെ.എം.സി.സി ഭാരവാഹികളായ അനീസ് പെരിഞ്ചീരി, മൊയ്തീൻകുഞ്ഞി ഹാജി ബാവാനഗർ, ജാബിർ ആലുങ്ങൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.