റാസല്‍ഖൈമയില്‍ സേവനം എമിറേറ്റ്സ് യു.എ.ഇ ഒരുക്കിയ ഓണാഘോഷത്തിൽനിന്ന്
ശ്രദ്ധേയമായി സേവനം എമിറേറ്റ്സ് യു.എ.ഇ ഓണാഘോഷം
റാസല്‍ഖൈമ: വര്‍ണാഭമായ ഘോഷയാത്രയും വൈവിധ്യമാര്‍ന്ന കലാവിരുന്നും റാസല്‍ഖൈമയില്‍ സേവനം എമിറേറ്റ്സ് യു.എ.ഇ ഒരുക്കിയ ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ഓണസദ്യയിലും കലാ സാംസ്കാരിക പരിപാടികളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സേവനം എമിറേറ്റ്സ് യു.എ.ഇ പ്രസിഡന്റ് സുദര്ശനന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ദിവാകരന്, ട്രഷറര്‍ രഞ്ജിത് രാജന്, ഖമീസ് സഈദ് ഖമീസ് അല്‍ നഹീല്‍ അല്‍സാബി, കെ. അസൈനാര്‍, ജോര്‍ജ് സാമുവല്‍, എ.കെ. സേതുനാഥ്, നാസര്‍ അല്‍ദാന, അബു കേരള, ആസാദ്, ആരിഫ് കുറ്റ്യാടി, സജിത്കുമാര്‍, ജിജി പാണ്ടവത്ത്, ഡോ. ലീന, അനീസ് തുടങ്ങിയവര്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സേവനം എമിറേറ്റ്സ് യു.എ.ഇ പുരുഷ-വനിത പ്രവര്‍ത്തകര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.