ഓഫിസില്ലാതെ ബിസിനസ് നടത്താം; അബൂദബിയില്‍ ‘താജര്‍’ ലൈസന്‍സ് കാലാവധി നീട്ടി നല്‍കി

അബൂദബി: സംരംഭകര്‍ക്ക് ആശ്വാസമായി ഓഫീസ് സ്‌പേസ് ഇല്ലാതെ ബിസിനസ് നടത്താന്‍ അനുമതി നല്‍കുന്ന ‘താജര്‍ അബൂദബി’ ലൈസന്‍സിന്‍റെ കാലാവധി അബൂദബി ഡിപാർട്മെന്‍റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്‍റ് നീട്ടി നല്‍കി. 2026ല്‍ കാലാവധി അവസാനിക്കുന്ന ലൈസന്‍സുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനുപുറമെ, പുതിയ ‘റവാദ്’ വ്യാവസായിക ലൈസന്‍സുകളുടെ കാലാവധി നിർമാണ ഘട്ടത്തിന് മുമ്പ് രണ്ടില്‍ നിന്ന് മൂന്ന് വര്‍ഷമായും, നിർമാണത്തിലുള്ള ലൈസന്‍സുകളുടെ കാലാവധി മൂന്നില്‍ നിന്ന് നാല് വര്‍ഷമായും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

2017ല്‍ ആരംഭിച്ച താജര്‍ അബൂദബി ലൈസന്‍സുകളുടെ എണ്ണം 2025ല്‍ 24 ശതമാനവും 2026ന്‍റെ ആദ്യ പകുതിയില്‍ എട്ടുശതമാനവും വർധിച്ചതായും, ഇതിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ 1,200ലധികം ആയി ഉയര്‍ന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സ് പുതുക്കുന്നതിലെയും റദ്ദാക്കുന്നതിലെയും കാലതാമസത്താലുള്ള പിഴകളില്‍നിന്ന് ഇളവ് നല്‍കിയ പദ്ധതിയിലൂടെ 7,823 വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. യു.എസ്-ഇറാന്‍ യുദ്ധം ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രതിസന്ധികള്‍ക്കിടയിലും ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അബൂദബിയിലെ സാമ്പത്തിക ലൈസന്‍സുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അണ്ടര്‍ സെക്രട്ടറി ഹമദ് സയാഹ് അല്‍ മസ്‌റൂയി അറിയിച്ചു.

Tags:    
News Summary - Abu Dhabi extends Tajar's license period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.