പശ്ചിമ അബൂദബിയിലെ സായിദ് സിറ്റിയിൽ പുതിയ രക്തദാന കേന്ദ്രം സെഹ ഗ്രൂപ് സി.ഇ.ഒ ഡോ. താരെക് ഫത്തേ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: പശ്ചിമ അബൂദബിയിലെ (അൽ ദഫ്ര) സായിദ് സിറ്റിയിൽ അബൂദബി ആരോഗ്യ സേവന കമ്പനിയായ സെഹ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആരംഭിച്ച പുതിയ രക്തദാന കേന്ദ്രം തുറന്നു. സെഹ ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഡോ. താരെക് ഫത്തേ ഉദ്ഘാടനം ചെയ്തു. രക്തദാതാക്കളുടെയും സ്വീകർത്താക്കളുടെയും സുരക്ഷ ഉറപ്പാക്കിയാണ് കേന്ദ്രം തുറന്നത്. കോവിഡ് വാക്സിനേഷെൻറ ആദ്യത്തെയോ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ആരോഗ്യമുള്ളവർക്ക് രക്തം ദാനം ചെയ്യാം.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ പുതിയ കേന്ദ്രം പ്രവർത്തിക്കും. സായിദ് സിറ്റി, ഗായാത്തി, ഡെൽമ ദ്വീപ് എന്നിവിടങ്ങളിലെ യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും പ്രവർത്തനം ലഭ്യമാകുന്ന കേന്ദ്രത്തിൽ പ്രതിവർഷം 3000 ദാതാക്കളെ സ്വീകരിക്കാൻ ശേഷിയുണ്ട്. നാല് മുറികളുള്ള കേന്ദ്രം ഒരു ജനറൽ പ്രാക്ടീഷനർ, മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ, നഴ്‌സിങ് സ്റ്റാഫ് എന്നിവർ അടങ്ങുന്ന മെഡിക്കൽ ടീമാണ് കൈകാര്യം ചെയ്യുക.അബൂദബി ബ്ലഡ് ബാങ്ക് സർവിസസ് (എ.ഡി.ബി.ബി.എസ്) പുതിയ രക്തദാന കേന്ദ്രത്തിെൻറ മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.