ഷാർജ: സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനവും അവാർഡ് ദാന സംഗമവും ഏപ്രിൽ 19ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും.
പരിപാടിയുടെ ഭാഗമായി യു.എ.ഇ തലത്തിൽ ഉപന്യാസ മത്സരം അരങ്ങേറും. ‘സീതി സാഹിബ്-നൈതിക രാഷ്ട്രീയത്തിന്റെ ദാർശനിക മുഖം’ എന്ന വിഷയത്തിൽ അഞ്ചു പുറത്തിൽ കവിയാത്ത മൗലിക രചനകൾ പി.ഡി.എഫ് അല്ലെങ്കിൽ വേർഡ് ഫോർമാറ്റിൽ മാർച്ച് 30നകം seethisahibfoundation@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0555710639 (കാദർകുട്ടി നടുവണ്ണൂർ) എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.