ഡോ.പി.എ. ഷംസുദ്ദീൻ
ഷാർജ: സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനവും സീതി സാഹിബ് സ്മാരക സേവന പ്രതിബദ്ധതക്കുള്ള അവാർഡ് ദാനവും ഏപ്രിൽ 19ന് ശനിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വൈകീട്ട് ഏഴിന് നടക്കും. ഈ വർഷം അവാർഡിന് അർഹമായിരിക്കുന്നത് ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുകയും ജീവ കാരുണ്യ രംഗത്തും വിദ്യാഭ്യാസ മത സാമൂഹിക രംഗത്തും സേവനങ്ങൾ ചെയ്യുന്ന ഡോ. പി.എ. ഷംസുദ്ദീൻ (അൽ ഷംസ് മെഡിക്കൽ) ആണ്.
ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, സാമൂഹമാധ്യമ പ്രവർത്തകൻ റസാഖ് ഒരുമനയൂർ, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകൻ സീതി പടിയത്ത് എന്നിവരടങ്ങിയ ജൂറി സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സംഘാടക സമിതി ചെയർമാൻ മുജീബ് തൃക്കണ്ണാപുരം ജനറൽ കൺവീനർ ത്വയ്യിബ് ചേറ്റുവ എന്നിവർ പറഞ്ഞു.
സീതി സാഹിബ് അനുസ്മരണ പ്രഭാഷണം ഡോ. അബ്ദുൽ ഹസീബ് മദനി നിർവഹിക്കും. ഡോ. സുലൈമാൻ മതിലകം രചിച്ച മേയ് ആദ്യത്തിൽ ജനങ്ങൾക്ക് സമർപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ ഗാനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനവും ശനിയാഴ്ച നടക്കും. ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിക്കും. പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.