ദുബൈ: ഗൾഫ് മലയാളികളുടെ ശ്രദ്ധനേടിയ ഏഷ്യാനെറ്റ് ഫാമിലി കുക്ക് ഓഫിെൻറ രണ്ടാം സീസൺ ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ തുടങ്ങുന്നു. പാചകത്തിൽ മിടുക്കരായ കുടുംബങ്ങൾ മാറ്റുരക്കുന്ന കുക്കിങ് റിയാലിറ്റി ഷോയിൽ 12 മലയാളി കുടുംബങ്ങൾ പങ്കെടുക്കും. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾ വീതം ഓരോ ടീമിലുമുണ്ടാകും. വിവിധ റൗണ്ടുകളിലൂടെയുള്ള ടീമുകളുടെ പാചകപരീക്ഷണങ്ങളും അവർ തമ്മിലുള്ള സംഭാഷണവും ഷോയെ രസകരമാക്കും.
എൻട്രികളിൽനിന്ന് ഓൺലൈൻ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് റിയാലിറ്റി ഷോക്ക് യോഗ്യത നേടിയത്. ദുബൈയിൽ കൺസൽട്ടൻറായ സെലിബ്രിറ്റി ഷെഫ് സിനു ചന്ദ്രൻ ജഡ്ജായി എത്തുന്ന ഷോയുടെ അവതാരക ഷാരു വർഗീസാണ്. സോഷ്യൽ മീഡിയ താരം ജുമാന ഖാെൻറ സാന്നിധ്യവുമുണ്ടാവും. ശനിയാഴ്ചകളിൽ രാത്രി 9.30ന് സംപ്രേഷണം ചെയ്യുന്ന ഷോ ഞായറാഴ്ച രാത്രി 9.30ന് പുനഃസംപ്രേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.