Posted On
date_range Updated On
date_range സ്കൂൾ വളപ്പിൽ പാഷൻ ഫ്രൂട്ടും മുന്തിരിയും വിളവെടുത്തു
അജ്മാൻ: സ്കൂള്‍ മുറ്റത്ത് നട്ട പാഷന് ഫ്രൂട്ടും മുന്തിരിയും വിളവെടുത്ത് വിദ്യാര്‍ഥികള്‍ . അജ്മാന് ഹാബിറ്റാറ്റ് സ്കൂളിലെ കുട്ടികളാണ് തങ്ങള്‍ നട്ടു വിളയിച്ച പാഷന് ഫ്രൂട്ടും മുന്തിരിയും വിളവെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി 700 മുതൽ 1300 കിലോ വരെ തൂക്കം വരുന്ന മേൽത്തരം വിളവുകൾ ലഭ്യമായതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മരുഭൂമിയിലെ കാലാവസ്ഥയില്‍ പ്രത്യേക പരിചരണം നടത്തിയാണ് ഈ നേട്ടം കൈവരിക്കാനായത്. മുന്തിരി കഴിഞ്ഞ വര്‍ഷങ്ങളിലും വിളവെടുത്തിരുന്നെങ്കിലും ഏറെ ഔഷധ മൂല്യമുള്ള വിഭവമായ പാഷന് ഫ്രൂട്ട് ആദ്യമായാണ് ലഭിക്കുന്നത്. ആദ്യ വട്ടം തന്നെ പാഷന് ഫ്രൂട്ട് മികച്ച വിളവ് ലഭിച്ചു.വ്യത്യസ്ത സമയങ്ങളിലായി വിളവെടുക്കുന്ന വിവിധ തരം വിഭവങ്ങള്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇവ വിറ്റ് കിട്ടുന്ന തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുകയാണ് സ്കൂളിെൻറ പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.