സ്​കൂൾ പ്രവേശനം: വിദ്യാർഥികളുടെ​ കോവിഡ്​ പെരുമാറ്റച്ചട്ടം പുറത്തിറക്കി

ദുബൈ: യു.എ.ഇയിലെ സ്​കൂളുകളിലും കോളജുകളിലും പ്രവേശിക്കുന്നതിന്​ വിദ്യാർഥികൾ പാലിക്കേണ്ട വാക്​സിനേഷൻ, പി.സി.ആർ പരിശോധന മാനദണ്ഡങ്ങൾ പറുത്തിറക്കി. ഇതനുസരിച്ച്​ അക്കാദമിക വർഷം ആരംഭിച്ച്​ 30 ദിവസത്തെ ഗ്രേസ്​ പീരിയഡിന്​ ശേഷം 12 വയസ്സിന്​ താഴെയുള്ള വാക്​സിനെടുക്കാത്ത കുട്ടികളും മുകളിലുള്ള വാക്​സിനെടുത്ത കുട്ടികളും എല്ലാ മാസവും പി.സി.ആർ പരിശോധനക്ക്​ വിധേയരാകണം. 12 വയസ്സിൽ കൂടുതലുള്ള വാക്​സിനെടുക്കാത്ത​ കുട്ടികൾ എല്ലാ ആഴ്​ചയും പി.സി.ആർ പരിശോധന നടത്തണമെന്നും യു.എ.ഇ ആരോഗ്യവകുപ്പ്​ വക്​താവ്​ ഡോ. ഫരീദ അൽ ഹുസ്​നി അറിയിച്ചു.

ഗ്രേസ്​ പീരിയഡായി അനുവദിച്ച സമയത്തിനുള്ളിൽ എല്ലാ വിദ്യാർഥികളും വാക്​സിൻ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ഒരുമാസം എല്ലാ വിദ്യാർഥികളും രണ്ടാഴ്​ചയിൽ പി.സി.ആർ പരിശോധന നടത്തണം. ​കുട്ടികളുടെ കുത്തിവെപ്പി​െൻറ തെളിവ്​ രക്ഷിതാക്കൾ അൽ ഹുസ്​ൻ ആപ്പിൽ കാണിക്കുകയും പി.സി.ആർ പരിശോധന ഫലം പ്രിൻറ്​ ചെയ്​ത്​ സ്​കൂളിൽ കൊണ്ടുവരുകയും ചെയ്യണമെന്ന്​ പെരുമാറ്റച്ചട്ടം നിഷ്​കർഷിക്കുന്നു. വിദൂര പഠനം വാക്​സിനെടുത്തവർക്കും എടുക്കാത്തവർക്കും ഉപയോഗിക്കാവുന്ന രൂപത്തിൽ തുടരും.

ആരോഗ്യകാരണങ്ങളാൽ വാക്​സിനെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റ്​ ലഭിക്കുമെന്നും കൃത്യമായ ഇടവേളകളിൽ പി.സി.ആർ പരിശോധന മതിയാകുമെന്നും ഡോ. ഫരീദ ആരോഗ്യവകുപ്പി​െൻറ പ്രതിവാര വാർത്തസമ്മേളത്തിൽ വ്യക്തമാക്കി.

കുട്ടികൾക്ക്​ വാക്​സിൻ നൽകാൻ അധികൃതർ രക്ഷിതാക്കളോട്​ ആവശ്യപ്പെട്ടു. മൂന്നും മൂന്നിൽ കൂടുതലും പ്രായമുള്ളവർ സിനോഫാമും 12ഉം കൂടുതലും പ്രായമുള്ള വിദ്യാർഥികൾ ഫൈസർ വാക്​സിനുമാണ്​ സ്വീകരിക്കേണ്ടത്​.

Tags:    
News Summary - School Admission: Students' Code of Conduct Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT