അൽ ഐൻ: അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (ഐഎസ്.സി) റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ എട്ടിന് ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതുചടങ്ങിൽ ഐ.എസ്.സി. ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് 'ഡോ: ശശി സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കുകയും ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദ് ഭാരതത്തിനു നൽകിയ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു. ഷാജി ജമാലുദ്ധീൻ, അർഷദ് ഷരീഫ്, ഡോ. ഷാഹുൽ, ഐ.എസ്.സി.മുൻ ഭാരവാഹികളായ ഡോ. സുധാകരൻ, ജിമ്മി, അഷറഫ് പളളികണ്ടം, നരേഷ് സൂരി, മധു ഓമനക്കുട്ടൻ, ജോയ് തനങ്ങാടൻ, റസ്സൽ മുഹമ്മദ് സാലി, ഐ.എസ്.സി. ട്രഷറർ സന്തോഷ് പയ്യന്നൂർ, ഐ.എസ്.സി.വൈസ് പ്രസിഡൻറ് അഷറഫ്.വി.വളാഞ്ചേരി, വനിതാ വിഭാഗം സെക്രട്ടറി റസിയ ഇഫ്തിക്കർ തടങ്ങിയവർ ആശംസകൾ നേർന്നു. ഐ.എസ്.സി. ഭാരവാഹികളായ ജാബിർ ബീരാൻ, ഷാജിത് എ.ടി., അനിമോൻ രവീന്ദ്രൻ, മൻജിത്ത് സിഗ്, സലീം വെഞ്ഞാറമൂട്, ഈ സ്സ കെ.വി., ഹംസ.പി.വി., എന്നിവർ നേതൃത്വം നൽകി. അസിസ്റ്റൻറ് സെക്രട്ടറി ദുരൈരാജ് രാജ്വേൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.