ദുബൈ: പാഠ്യ^പാേഠ്യതര വിഷയങ്ങളിലെ മികവിന് ദുബൈ സർക്കാർ നൽകിവരുന്ന ശൈഖ് ഹംദാൻ പുരസ്കാരത്തിൽ ഇക്കുറിയും മലയാളി തിളക്കം. അൽ വർഖ ഒൗവർ ഒാൺ ഹൈസ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥി സനീൻ അബ്ദുൽ ലത്തീഫ്, ഷാർജ ജെംസ് മില്ലെനിയം സ്കൂളിലെ ആറാം ക്ലാസുകാരി അനുപമ പ്രമോദ് എന്നിവരാണ് ദുബൈ ഉപ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നു വർഷം തുടർച്ചയായി പഠനത്തിൽ 90 ശതമാനം മാർക്ക് ലഭിച്ച കുട്ടികളിൽ നിന്നാണ് കല^കായിക^സാമൂഹിക^സാംസ്കാരിക പ്രവർത്തനങ്ങൾ പരിഗണിച്ച് മിടുമിടുക്കരെ കണ്ടെത്തുന്നത്. പറഞ്ഞാൽ തീരാത്തത്ര നേട്ടങ്ങൾ കൂട്ടിനുണ്ടായിരുന്നതിനാൽ സിനാനും അനുപമക്കും പുരസ്കാരം കൈപ്പിടിയിലൊതുങ്ങി.
വൈവിധ്യമാർന്ന മേഖലകളിലെ മികവാണ് സിനാനെ ജേതാവാക്കിയത്. ഏറെ പ്രതീക്ഷ പകരുന്ന ക്രിക്കറ്റ് താരമായ ഇൗ വിദ്യാർഥി ഡസർട്ട് കബ്സ് എന്ന ക്ലബിെൻറ ഭാഗമാണ്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽ ചെന്ന് കളിച്ചിട്ടുണ്ട്. ഷാർജയിലും ദുബൈയിലും ഫുൈജറയിലുമെല്ലാം വാക്കത്തോണുകൾക്കും മാരത്തോണുകൾക്കും ഒാടിയെത്തും.
അഭിനയത്തിലും പാട്ടിലും ഡാൻസിലും കഴിവു തെളിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് പ്രവർത്തിക്കുന്ന എമിറേറ്റ്സ് എൻവയൺമെൻറൽ ഗ്രൂപ്പിൽ അവധിക്കാലത്ത് ജോലി ചെയ്യുന്ന സിനാൻ ഏതു തിരക്കിലും പരിസ്ഥിതി പ്രവർത്തനത്തിന് അവധി നൽകാറില്ല. പയ്യന്നൂർ കവ്വായി സ്വദേശി അബ്ദുൽ ലത്തീഫിെൻറയും സാഹിറയുടെയും മകന് നാട്ടിൽ ചെന്നാലും സാമൂഹിക പ്രവർത്തനത്തിെൻറ തിരക്കാണ്. കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കാനും ജയിൽ അന്തേവാസികൾക്ക് ലൈബ്രററി ഒരുക്കാനും സ്കൂളുകളിൽ മാധ്യമം ‘വെളിച്ചം’ പദ്ധതി സംഘടിപ്പിക്കാനുമുള്ള ഒാട്ടത്തിലായിരിക്കും.
ബംഗാളിലെ ഒരു ഗ്രാമത്തിൽ ലൈബ്രറി ഒരുക്കി നൽകിയതാണ് മറ്റൊരു നേട്ടം.പാട്ടിലും നൃത്തത്തിലും പടം വരയിലുമെല്ലാം ഒന്നര വയസു മുതൽ താൽപര്യം കാണിക്കുന്നുണ്ട് കാർഷിക എഞ്ചിനീയറായ വളാഞ്ചേരി സ്വദേശി പ്രമോദിെൻറയും െജംസ് സ്കൂൾ അധ്യാപിക കവിതയുടെയും മകളായ അനുപമ പ്രമോദ്. ചെടി നടാനും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുഞ്ഞുങ്ങളെ പരിചരിക്കാനും വലിയ താൽപര്യം. ഷാർജയിൽ നടക്കുന്ന ഹെറിറ്റേജ് ഫെസ്റ്റിവലിൽ പാടിയ അറബിപ്പാട്ട് സ്വദേശികളുടെ പോലും പ്രശംസക്ക് വഴിയൊരുക്കി. സ്വാന്തനം കലോത്സവത്തിൽ കലാപ്രതിഭയുമായി. ഷോർട് ഫിലിമിലും അനുപമ അഭിനയിച്ചിട്ടുണ്ട്. എല്ലാം ഒത്തു ചേർന്നപ്പോൾ സമ്മാനം ഇൗ മിടുക്കിക്കു തന്നെ സ്വന്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.