ഞാൻ സൽമ, യു.കെയിലെ ഒരു മുൻനിര സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ചെയ്തുവരുന്ന ു. മറ്റുള്ള പല ആളുകളെയും അപേക്ഷിച്ച് ആശ്വാസത്തിലാണ് ഞാനിപ്പോൾ. എന്തെന്നാൽ എെൻറ തല ക്കുമീതെ ഒരു മേൽക്കൂരയുണ്ട്. വിശക്കുന്നുവെങ്കിൽ പാകം ചെയ്തു കഴിക്കാനുള്ള സാധനസ ാമഗ്രികളുണ്ട്, ശുദ്ധജലവും സുരക്ഷാ,ശുചിത്വ സംവിധാനങ്ങളുമുണ്ട്. ക്ലാസിലേക്ക് പോകു ന്നില്ലെങ്കിലും എെൻറ പഠനങ്ങൾ നടക്കുന്നുണ്ട്. രാത്രി പതുപതുത്ത പുതപ്പിെൻറ ഉൗഷ്മളതയിൽ ചുരുണ്ടുകൂടാനുമാവുന്നുണ്ട്. പക്ഷേ, ഒരുപാട് ഒരുപാട് പേരുടെ സ്ഥിതി അങ്ങനെയല്ല. വീട്ടിലോ മറ്റേതെങ്കിലും സുരക്ഷിത അകത്തളങ്ങളിലോ തങ്ങാനും താമസിക്കാനും കഴിയാത്ത നിരവധി പേരാണുള്ളത്. ചിലർക്ക് ഒരു താമസസ്ഥലം താങ്ങാനാവാത്തതാണ്. മറ്റു പലരും അവിടെ നിന്നിറങ്ങാൻ നിർബന്ധിതരാക്കപ്പെട്ടവരും. വൈറസിനെതിരായ യുദ്ധം തുടരുേമ്പാൾ ശാരീരികമായെങ്കിലും ഒരു അഭയസ്ഥാനത്താണ് ഞാനുള്ളത് എന്ന ആശ്വാസമുണ്ട്. ഇപ്പോഴെെൻറ മനസ്സ് ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണ്. കൃത്യമായി പറഞ്ഞാൽ ഒരു മിഡിൽ ഇൗസ്റ്റേൺ തെരുവിൽ േഗ്രാസറിക്കും പള്ളിക്കും അഭിമുഖമായി നിലകൊള്ളുന്ന കൊച്ചുവില്ലയിൽ. എെൻറ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള അഞ്ചു മനുഷ്യരുണ്ടവിടെ. ദിവസേനയുള്ള വിളികൾക്കിടയിലും അവർ എങ്ങനെ മുന്നോട്ടുപോകുന്നു എന്നതിനെക്കുറിച്ച് എനിക്കൊരു എത്തുംപിടിയുമില്ല. ദിവസേനയുള്ള 15 മിനിറ്റ് സംസാരത്തിനിടെ ഉപ്പയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഉമ്മ അവ്യക്തമായി ചിലതു മാത്രം പറയുന്നതിനിടെ എെൻറ സഹോദരിയുടെ കുത്തിക്കുത്തിയുള്ള ചുമ കേൾക്കാം. എനിക്ക് നിസ്സഹായാവസ്ഥ തോന്നും.
വീട്ടിൽ തന്നെ കഴിയേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്, എന്നാലും ചില സമയങ്ങളിൽ യുക്തിപരമായ ചിന്തകളെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വൈകാരികമായ കരുതൽ മറികടക്കുന്നു. പ്രിയപ്പെട്ടവരിൽ നിന്നുള്ള ശാരീരികമായ ഇൗ അകലം എന്നെ വല്ലാതെ ആകുലപ്പെടുത്തുന്നു.
ഇൗസ്റ്ററിെൻറ അവധിക്കാലത്ത് വീണ്ടും ഒത്തുചേരാം എന്ന ചിന്തയിലായിരുന്നു ഞങ്ങൾ. സ്വരൂക്കൂട്ടി വെച്ചിരിക്കുന്ന ബ്രിട്ടീഷ് പലഹാരങ്ങളും പുതിയ ഒരു നാട്ടിൽ ഒറ്റക്കു ജീവിക്കാൻ പോയ എെൻറ സാഹസ കഥകളുമായി വീട്ടിേലക്ക് പോകാനാകുമെന്ന പദ്ധതിയായിരുന്നു എനിക്ക്. മാർച്ച് 19ന് ഇവിടത്തെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയക്കപ്പെട്ടപ്പോഴാണ് സംഗതികളുടെ ഭയാനക അവസ്ഥയുടെ ആദ്യചിത്രം എനിക്ക് ലഭിക്കുന്നത്. എങ്കിലും നല്ല പ്രതീക്ഷയിലായിരുന്നു ഞാൻ. രണ്ടാഴ്ചത്തേക്കുള്ള യാത്രാമുടക്കം കഴിയുേമ്പാഴേക്ക് കാര്യങ്ങളെല്ലാം നേരാംവണ്ണമാകുെമന്നായിരുന്നു എെൻറ വിശ്വാസം. ആളുകൾ രോഗമുക്തരാവുന്ന വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു, തന്നെയുമല്ല ഇവിടെ അത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതുമില്ല. പിന്നെപ്പിന്നെ എനിക്ക് പോകാനാവുന്ന വിമാനങ്ങൾ ഒന്നൊന്നായി റദ്ദാക്കപ്പെട്ടതായറിഞ്ഞു. ഇനി ഞങ്ങളുടെ ഒത്തുചേരലിന് ഒരുപാടൊരുപാട് കാലം കാത്തിരിക്കേണ്ടി വന്നേക്കാം. പ്രശ്നങ്ങളെല്ലാമടങ്ങി, അപരിചിതമായ ഒരു പുതുലോകത്ത് വെച്ചായിരിക്കാം ആ കൂടിക്കാഴ്ച.
വൈറസ് ജീവൻ എടുക്കുക മാത്രമല്ല, ഏതാനും ആഴ്ചകൾ കൊണ്ട് ജീവിതങ്ങളെ കഷണങ്ങളാക്കി നുറുക്കിക്കളഞ്ഞിരിക്കുന്നു. നാമെല്ലാവരും ഒത്തുചേർന്ന് നടത്തുന്ന, മുൻപൊന്നുമില്ലാത്ത വിധത്തിലെ പോരാട്ടമെന്നാണ് കോവിഡിനെതിരായ പരിശ്രമങ്ങളെ നമ്മൾ വിശേഷിപ്പിക്കുന്നത്. ഇൗ പ്രതിസന്ധികൾ ഇങ്ങനെ അവസാനിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തൊഴിലില്ലായ്മ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഭവനരാഹിത്യം എന്നിങ്ങനെ കൂടുതൽ ഭീതിദമായ കാലാവസ്ഥയിലെത്തുമെന്നും. വെറുതെ പരിഭ്രാന്തി പരത്താനല്ല ഞാനിതു പറയുന്നത്, മറിച്ച് അസാധാരണവും പ്രവചനാതീതവുമായ ഒരു അന്തരീക്ഷത്തിലാണ് നമ്മെളന്ന് ഒാർമപ്പെടുത്താനാണ്. വല്ലാത്ത വിഷമങ്ങളുടെ നിമിഷങ്ങളിൽ പ്രിയപ്പെട്ടവരിലേക്ക് എത്തിച്ചേരാനാണ് നമ്മളാഗ്രഹിക്കുക. നമ്മൾ കൊതിക്കുന്ന ആശ്വാസവും ചേർത്തുപിടിക്കലുമെല്ലാം അവിടെയുണ്ടാവും. ഇംഗ്ലണ്ടിലെ ഒരു നഗരപ്രാന്തത്തിലെ വീട്ടിലിരുന്ന് ഇൗ കുറിപ്പ് ടൈപ്പ് ചെയ്യുന്ന പാതിരാവിൽ ഗൾഫിലെ എെൻറ വീട്ടിലുള്ള എെൻറ ഇഷ്ടങ്ങളെല്ലാം വേണമെന്ന് കൊതിച്ചു പോകുന്നു. വെള്ളിയാഴ്ചകളിൽ അനുഷ്ഠാനമെന്നോണം ഉമ്മയുണ്ടാക്കുന്ന ബിരിയാണി, എല്ലാ വാരാന്ത്യങ്ങളിലും എന്തോ കരാറുള്ളതുപോലെ ഉപ്പ കൊണ്ടുവരുന്ന ഷവർമ, സഹോദരിക്കൊപ്പം ആസ്വദിക്കുന്ന ഒമാൻ ചിപ്സ് സാൻവിച്ചും ലബാനും.... വീട്ടുകാർ എനിക്കൽപം സ്വകാര്യത തരുമോ എന്ന് ഞാൻ ആലോചിച്ച സമയങ്ങൾ...
ഇപ്പോൾ ഇൗ മുറിയിൽ ഒറ്റക്കിരിക്കുേമ്പാൾ കമ്പ്യൂട്ടർ കീബോർഡിെൻറ ശബ്ദം മാത്രമാണ് കൂട്ടായിട്ടുള്ളത്. ഒരു പക്ഷേ ഞാൻ കൂടുതൽ നന്ദിയുള്ളവളായിത്തീരാനുള്ള സന്ദർഭമാകുമിത്. അതിനിടയിലും എെൻറ മാതാപിതാക്കൾ വിളിച്ച്, പുറത്തുപോകരുതെന്ന് ഒാർമിപ്പിക്കുന്നതും ധൈര്യമായിട്ടിരിക്കാൻ കരുത്തുപകരുന്നതും അവഗണിക്കാനാവില്ല. കണ്ണില്ലാത്തപ്പോഴേ കാഴ്ചയുടെ വിലയറിയൂ എന്നു പറയാറുള്ളത് എത്ര സത്യമെന്ന് വീണ്ടും ബോധ്യമാവുന്നു. റമദാൻ അടുക്കുേമ്പാൾ, ഫ്രിഡ്ജിലെ ശേഷിപ്പുകൾ കുറഞ്ഞുകുറഞ്ഞു വരുേമ്പാൾ ഞാൻ എന്നോടുതന്നെ ചോദിക്കുന്നുണ്ട്, ഇൗ വർഷമെടുത്ത ഏതെങ്കിലും ഒരു തീരുമാനത്തിൽ േഖദിക്കുന്നുണ്ടോ എന്ന്. മടിച്ചുമടിച്ചാണെങ്കിലും ഉള്ളിൽ നിന്നുവരുന്ന ഉത്തരം ഉണ്ട് എന്നുതന്നെയാവുമെന്ന് എനിക്കറിയാം. ഇങ്ങനെയൊക്കെ അവിചാരിതവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളാണ് വരാനിരിക്കുന്നതെന്നറിയുമായിരുന്നെങ്കിൽ എെൻറ പ്രിയപ്പെട്ടവരെയും വീടും നഗരവും വിട്ട് േപാന്ന ജനുവരിയിലെ ആ തണുത്ത രാത്രിയിൽ ഒരുപക്ഷേ ഞാൻ കൂടുതൽ ഭയപ്പെട്ടുപോയേനെ. കോടതി പിരിഞ്ഞശേഷം വാദം മനസ്സിൽ വന്നിെട്ടന്തു കാര്യം?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.