??????? - ????????? ???? ???? ???????????

സൗഹൃദത്തി​െൻറ രുചിക്കൂട്ടിൽ സദ്യ കെ​േങ്കമം

അൽ​െഎൻ: ശിവദാസൻ-മമ്മൂട്ടി കൂട്ടുകെ​െട്ടന്നത്​  അൽ ​െഎൻകാർക്ക്​ സദ്യയുടെ പര്യായമാണ്​. രണ്ടു വർഷമായി അൽ​െഎനിലെ പ്രവാസികളുടെ ഏറ്റവും വലിയ ഒാണ പരിപാടികളായ ഇന്ത്യൻ സോഷ്യൽ സ​െൻററി​​െൻറയും മലയാളി സമാജത്തി​​െൻറയും ഒാണകുട്ടായ്​മകളിൽ സദ്യയൊരുക്കിയത്​ ഇൗ രുചിക്കൂട്ടുകാരാണ്​. പണ്ട്​ പാചകം ശീലിച്ചതല്ല ഇവർ രണ്ടും. പ്രവാസത്തി​​െൻറ നിർബന്ധത്തിൽ പഠിച്ചതാണ്​. പക്ഷെ സദ്യകളുടെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചാണ്​ ഭക്ഷണമൊരുക്കുക. തലേനാൾ തന്നെ ഒരുക്കങ്ങൾ തുടങ്ങും.

നാട്ടിലെ കല്യാണവീടുകളുടെ സദ്യപ്പുര ഒാർമ വരും ഇന്ത്യൻ സോഷ്യൽ സ​െൻററിൽ നടക്കുന്ന ഒാണസദ്യ ഒരുക്കങ്ങൾ കണ്ടാൽ. കഴിഞ്ഞ ദിവസം സ​െൻററിൽ നടന്ന പാചകത്തിന്​ ഇവർക്കൊപ്പം ​െഎ.എസ്​.സി പ്രസിഡൻറ്​ ശശി സ്​റ്റീഫൻ, സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ, പ്രകാശ്​, മണി, ബക്കർ, സലാം, കിഷോർ, സുധീർ,സന്തോഷ്​, വേണു, റസൽ, ശിബി പ്രകാശ്​, റസിയ, ജസ്​ന ഫൈസൽ, ജോസ്​ന രാജേഷ്​, കമറു, യൂസുഫ്​ എന്നിവരും പങ്കുചേർന്നു. രണ്ടു വർഷം മുൻപ്​ വരെ ഹോട്ടലിൽ നിന്ന്​ ഒാർഡർ ചെയ്​ത്​ വിളമ്പിയിരുന്ന ഒാണസദ്യ ഇവരുടെ നേതൃത്വത്തിലെ സന്നദ്ധ സംഘം എത്തിയതോടെയാണ്​ ഒഴിവാക്കാനായി. ഇന്നലെ മലയാളി സമാജത്തിൽ സദ്യയുണ്ണാൻ 1200 പേരാണെത്തിയത്​.

Tags:    
News Summary - sadhya-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.