ദുബൈ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ യു.എ.ഇ സന്ദർശനത്തിനായി തലസ്ഥാന നഗരിയായ അബൂദബിയിൽ ഇന്നെത്തും. രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പുടിനെ വരവേൽക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ് രാജ്യം. സൗദിയിൽനിന്നാണ് അദ്ദേഹം രാജ്യത്തെത്തുന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സൗഹാർദ ബന്ധം ശക്തിപെടുത്തുന്നതിനും വിവിധ മേഖലകളിലെ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനുമായി യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങൾ തമ്മിലെ സാമ്പത്തിക കരാറുകൾ പ്രധാനമായും ചർച്ചയാവും. അബൂദബി മുബാദലയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായുള്ള കരാറാണ് ഇതിൽ ഏറ്റവും പ്രധാനം. റഷ്യയിലെ പ്രതിരോധം, ഉൗർജം, വ്യോമയാനം തുടങ്ങിയ മേഖലകളിലെ 45ൽപരം േപ്രാജക്ടുകൾക്ക് ഏറെ സഹായകരമാകുന്നതാണ് മുബാദലയുമായുള്ള കരാർ. ഒപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാവും. ഇതു രണ്ടാം തവണയാണ് വ്ലാദിമിർ പുടിൻ അബൂദബിയിൽ സന്ദർശനത്തിനെത്തുന്നത്. 2007ലാണ് ആദ്യമായി അദ്ദേഹം അബൂദബി സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.