അനാഥക്കുട്ടികളെ പെരുന്നാൾ വസ്​ത്രം എടുക്കാൻ സഹായിക്കുന്ന വളൻറിയർമാർ

അനാഥക്കുട്ടികൾക്ക്​​ പെരുന്നാൾ സമ്മാനവുമായി ആർ.ടി.എ

ദുബൈ: അനാഥക്കുട്ടികൾക്ക്​ പെരുന്നാൾസമ്മാനമൊരുക്കി ദുബൈ ആർ.ടി.എ. ​വസ്​ത്രങ്ങളും ഷോപ്പിങ്​ വൗച്ചറുകളുമാണ്​ കുട്ടികൾക്ക്​ നൽകിയത്​. എമിറേറ്റ്​സ്​ റെഡ്​ ക്രസൻറ്​, ​ലാൻഡ്​മാർക്ക്​ ഗ്രൂപ്പി​െൻറ ബേബി ഷോപ്​ എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. മിർദിഫ്​ സിറ്റി സെൻററിലാണ്​ കുട്ടികൾക്ക്​ പെരുന്നാൾ വസ്​ത്രങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കിയത്​.

ദുബൈയിലെ എമിറേറ്റ്​സ്​ റെഡ്​ ക്രസൻറിൽ ഷോപിങ്​ വൗചറുകൾ വിതരണം ചെയ്​തു. സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആർ.ടി.എ അതീവ ശ്രദ്ധാലുവാണെന്നും സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ആർ.ടി.എ മാർക്കറ്റിങ്​ കമ്യൂണിക്കേഷൻ വിഭാഗം ഡയറക്​ടർ റൊവ്​ദാ അൽ മെഹ്​രിസി പറഞ്ഞു. മുമ്പും ഈദ്​ ദിനങ്ങളിൽ സർപ്രൈസ്​ ഗിഫ്​റ്റുകളും ആശംസകളുമായി ആർ.ടി.എയും റെഡ്​ ക്രസൻറും സജീവമായിരുന്നു.

Tags:    
News Summary - RTA presents festive gifts to orphans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.