ദുബൈ: യു.എ.ഇയുടെ സുപ്രധാന മെട്രോ റെയിൽ മേഖലകളിലൊന്നാവാൻ ഒരുങ്ങുന്ന റൂട്ട് 2020ക്ക് വേണ്ടി പോളണ്ടിലെ നിർമാണ ശാലയിൽ നിർമിച്ചു വരുന്ന ട്രെയിനുകളും യന്ത്രങ്ങളും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ പരിശോധിച്ചു.
ഉന്നത നിലവാരവും യഥാസമയംപദ്ധതി പൂർത്തിയാക്കുക എന്ന ലക്ഷ്യവും കാത്തുസൂക്ഷിക്കുന്നതിെൻറ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തൽ പദ്ധതിയുടെ ലക്ഷ്യമായിരുന്നുവെന്ന് ആർ.ടി.എ റെയിൽ ഏജൻസി വിഭാഗം സി.ഇ.ഒ അബ്ദുൽ മുഹ്സിൻ ഇബ്രാഹിം യൂനുസഫ് അറിയിച്ചു.
ഉന്നത അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതും സുരക്ഷാ-ഗുണമേൻമാ പരിശോധനകൾ നിർവഹിച്ചതുമായ ഉപകരണങ്ങളും വസ്തുക്കളുമാണ് ദുബൈ മെട്രോ ട്രെയിൻ നിർമാണത്തിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക സഞ്ചാരികൾ യു.എ.ഇയിലേക്ക് ഒഴുകുന്ന എക്സ്പോ2020െൻറ ഭാഗമായി ഉയരുന്ന റൂട്ട് 2020ക്ക് നാടിെൻറ പൊതുഗതാഗത മേഖലയിൽ നിർണായക പങ്കുവഹിക്കുവാനുണ്ട്.വിവിധ രാജ്യങ്ങളിൽ ആർ.ടി.എക്കു വേണ്ടി നിർമാണ^കരാർ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം പുരോഗതിയും ഉന്നത ഗുണമേൻമയും ഉറപ്പുവരുത്താൻ ആർ.ടി.എ പരിശോധനകളും സന്ദർശനങ്ങളും നടത്തിവരുന്നതായും യൂനുസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.