നിർമാണം പൂർത്തിയാക്കിയ റോഡ്
വിവിധ റോഡ് വികസന പദ്ധതികൾ പൂർത്തിയാക്കി ആർ.ടി.എ
ദുബൈയിലെ നഗരവത്കരണവും നേതൃത്വത്തിന്റെ നിർദേശങ്ങളും അനുസരിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ദുബൈ-ഹത്ത റോഡിലെ ഹത്ത സൂഖ് റൗണ്ട്അബൗട്ടിൽ വികസനപ്രവർത്തനം പൂർത്തിയാക്കിയത് 60 ശതമാനം യാത്രാസമയം കുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതേ റോഡിൽ വാദി ഹബിന് സമീപം യു-ടേൺ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. ഊദ് അൽ മുതീന-1ൽ സ്ട്രീറ്റ് 31 റോഡ് ഒറ്റപ്പാതയിൽനിന്ന് ഇരട്ടപ്പാതയാക്കിയതാണ് നവീകരണം. ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കുന്ന പദ്ധതി വഴി മണിക്കൂറിൽ ഈ റോഡിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകും. നേരത്തേ 1200 വാഹനങ്ങൾ കടന്നുപോയ സ്ഥാനത്ത് 2400 വാഹനങ്ങൾക്ക് പോകാൻ സാധിക്കും. അൽ സുഫൂഹ്-1ൽ പാർക്കിങ് സൗകര്യമാണ് നിർമിച്ചിട്ടുള്ളത്. സ്കൂൾ പരിസരമായ ഇവിടെ കുട്ടികളെ ഇറക്കാനും കൊണ്ടുപോകാനും ഇത് സൗകര്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.