റോയൽ സ്പൈക്കേഴ്സ് സംഘടിപ്പിച്ച ഓൾ കേരള സ്റ്റേറ്റ് വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ അൽ ഫറൂഷ്യ തൃശൂർ ജില്ല ടീം
ദുബൈ: ദുബൈയിൽ റോയൽ സ്പൈക്കേഴ്സ് സംഘടിപ്പിച്ച ഓൾ കേരള സ്റ്റേറ്റ് വോളിബാൾ ടൂർണമെന്റിൽ അൽ ഫറൂഷ്യ തൃശൂർ ജില്ല ടീം തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യൻമാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ കണ്ണൂർ ജില്ല ടീമിനെ പരാജയപ്പെടുത്തിയാണ് കിരീടം നിലനിർത്തിയത്.
തൃശൂരിന് പുറമെ എറണാകുളം, കാസർകോട്, കണ്ണൂർ, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് ജില്ലകളും ടൂർണമെന്റിൽ പങ്കെടുത്തു. ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലായിരുന്നു മത്സരങ്ങൾ. ടൂർണമെന്റിൽ മികച്ച കളിക്കാരായി ആസിഫ്മോൻ, ഫയാസ്, യാസർ അറഫാത്ത്, അലൻ വർഗീസ്, ജിതിൻ എന്നിവരെ തെരഞ്ഞെടുത്തു. ജേതാക്കൾക്ക് ട്രോഫിയും വ്യക്തിഗത മെഡലുകളും സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.