ദുബൈ: മ്യാന്മാറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വംശഹത്യക്കുമെതിരെ ദുബൈ കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം നടത്തി.
റോഹിങ്ക്യന്‍ ജനതക്ക് വേണ്ടി അന്താരാഷ്ട്ര സമൂഹം ശക്തമായി ശബ്ദമുയര്‍ത്തണമെന്നും ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണ്ട രീതിയിലുണ്ടാവാന്‍ മാധ്യമങ്ങള്‍ നീതിപൂര്‍വം റിപ്പോര്ട്ട് ചെയ്യണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . അല്‍ ബറഹ കെ.എം.സി.സി ആസ്ഥാനത്തു നടന്ന പരിപാടി യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹീം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ആവയില്‍ ഉമ്മര്‍ ഹാജി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ആമുഖ ഭാഷണം നടത്തി. ഇസ്മായില്‍ ഏറാമല ,അബ്ദുല്‍ ഖാദര്‍ അരിപ്പാംബ്ര ,എന്‍.കെ.ഇബ്രാഹീം,ഹസൈ്സനാര്‍ തോട്ടുംഭാഗം എന്നിവര്‍ സംസാരിച്ചു. ആര്‍.ശുകൂര്‍ നന്ദി പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.