റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തുന്നു
റാസല്‍ഖൈമ: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് അധ്യയനമാരംഭിച്ച റാക് സ്കോളേഴ്സില്‍ സ്കൂള്‍ അസംബ്ലി തെരഞ്ഞെടുപ്പിെൻറ ആവേശച്ചൂട്.
പ്രസിഡൻറ്, പ്രധാനമന്ത്രി, സ്പീക്കര്‍, ആരോഗ്യം, കായികം, പരിസ്ഥിതി, കള്‍ച്ചര്‍ ആൻഡ് ഹാപ്പിനസ് തുടങ്ങിയ മന്ത്രിമാര്‍, മാഗസിന് എഡിറ്റര്‍ എന്നിങ്ങനെ എട്ട് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് സ്കോളേഴ്സ് വിദ്യാര്‍ഥികള്‍. നമ്മുടെ രാജ്യത്തിെൻറ ജനാധിപത്യ മൂല്യങ്ങളും ഭരണഘടന തത്ത്വങ്ങളും ഇലക്ഷന് പ്രക്രിയകളും പ്രവാസികളായ കുട്ടികളിലും കരുപിടിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ പറഞ്ഞു.
പത്രിക സമര്‍പ്പണം, സൂക്ഷ്മ പരിശോധന, തെരഞ്ഞെടുപ്പ് പ്രചാരണം, കലാശക്കൊട്ട്, രഹസ്യ ബാലറ്റ് തുടങ്ങി വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ഷന് പ്രക്രിയ പുരോഗമിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണം.
മൂന്നു ദിവസങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ദിനത്തിലെ വോട്ടെടുപ്പ് ബുധനാഴ്ച നടന്നു. അടുത്ത ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ചയും ശനിയാഴ്ചയും
നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.