ഷാർജയിലെ റോഡ്​ അഞ്ചുദിവസം അടച്ചിടും

ഷാർജ: എമിറേറ്റിലെ ഹോഷി മേഖലയിലെ റോഡ് വ്യാഴാഴ്ച മുതൽ മാർച്ച് 28 വരെ ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

വെയർഹൗസ് ലാൻഡ്​സിൽ നിന്ന് ഹോഷി മേഖലയിലേക്ക് വരുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. പാലത്തിൽ എക്സ്പാൻഷൻ ജോയിന്‍റുകൾ സ്ഥാപിക്കുന്നതിനാണ്​ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്​. ചൊവ്വാഴ്ചയോടെ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - road closure announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.