ശൈഖ് സഊദ് ഉദ്ഘാടനം ചെയ്യും: നിരത്തുകളിലെ ‘പായും പുലികളു’ടെ പ്രദര്‍ശനത്തിന് റാസല്‍ഖൈമയില്‍ ഇന്ന് തുടക്കം

റാസല്‍ഖൈമ: നിരത്തുകളില്‍ ശരവേഗത്തില്‍ പായുന്ന മോട്ടോര്‍ ബൈക്കുകളുടെ കഥ പറയുന്ന പ്രദര്‍ശനത്തിന് റാസല്‍ഖൈമയില്‍ ഇന്ന് തുടക്കം. നാല് ദിവസം നീളുന്ന പ്രദര്‍ശനം ബുധനാഴ്ച്ച വൈകുന്നേരം ആറിന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. 

ലോകോത്തര ബ്രാന്‍ഡുകളടങ്ങുന്ന ബൈക്കുകളും യന്ത്ര സാമഗ്രികളും ഉള്‍ക്കൊള്ളുന്ന 40ഓളം സ്​റ്റാളുകളാകും പ്രദര്‍ശനത്തിലെ ആകര്‍ഷണം. കാതടപ്പിക്കുന്ന ശബ്​ദത്തോടെ ചീറിപ്പായുന്ന മോട്ടോര്‍ ബൈക്കുകളുടെ ചരിത്രവും വര്‍ത്തമാനവും പ്രദര്‍ശനത്തിലുണ്ടാകും. റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ്​ ഇന്‍ഡസ്ട്രി ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനിയും ഈവൻറ്​സ്​ ലാബുമായി സഹകരിച്ച് റാക് ഭരണാധിപ​​​െൻറ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത്. 

ബൈക്കുകള്‍ സ്വന്തമാക്കാനും പ്രദര്‍ശനത്തില്‍ അവസരമുണ്ട്. കസ്​റ്റം ബൈക്ക് ഷോ, മല്‍സരങ്ങള്‍, സ്​റ്റണ്ട് മാസ്​റ്റേഴ്സ് കപ്പ് തുടങ്ങിയവ സന്ദര്‍ശകരില്‍ ആവേശം നിറക്കും. 
വെള്ളിയാഴ്ച്ച രാവിലെ ഏഴിന് തുടങ്ങുന്ന ബൈക്ക് റൈഡിംഗ് ആയിരിക്കും സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലെ ശ്രദ്ധാകേന്ദ്രം. 
ദേശീയ അന്തര്‍ദേശീയ തലത്തിലെ പ്രശസ്തരായ റൈഡര്‍മാര്‍ 500ഓളം ബൈക്കുകളിലുള്ള യാത്ര ജൈസ് മലനിരയിലേക്കാണ്. 

ഈ യാത്രയില്‍ ഗിന്നസ് റെക്കോര്‍ഡ് പിറക്കുന്ന പ്രകടനം രേഖപ്പെടുത്താന്‍ ഗിന്നസ് പ്രതിനിധികളും റാസല്‍ഖൈമയിലത്തെുന്നുണ്ട്. സൗജന്യ പ്രവേശനം അനുവദിക്കുന്ന പ്രദര്‍ശനത്തില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിനോദത്തിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. റാക് ചേംബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് അലി മുസബ്ബ അല്‍ നുഐമി, ആക്ടിംങ് ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ അല്‍ സബബ് തുടങ്ങി വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സ്ഥാപന ഉടമകളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. 

Tags:    
News Summary - riders-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.