അബൂദബി: ഭരണഘടന സംരക്ഷണത്തിെൻറ ആവശ്യകതകൾ ചർച്ചചെയ്ത് റിപ്പബ്ലിക് ദിന ടോ ക്ക്. അബൂദബി കെ.എം.സി.സി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പെങ്കടുത്തു. മാധ്യമപ്രവർത്തകൻ ഡോ. അരുൺ കുമാർ, സു പ്രീംകോടതി അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ചരി ത്രത്തിൽനിന്ന് ആർജിച്ചെടുത്ത ഭരണഘടന ധർമവും നീതിയും മൂലമാണ് നിലനിന്നതെന്ന് അരുൺ കുമാർ പറഞ്ഞു. ലോകത്ത് നടന്ന മഹാ വിപ്ലവങ്ങളിൽനിന്നും മനുഷ്യാവകാശമുന്നേറ്റങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് അഡ്വ. രശ്മിത രാമചന്ദ്രൻ പറഞ്ഞു.
അബൂദബി കമ്യൂണിറ്റി പൊലീസ് പ്രതിനിധി ഫദൽ അൽ തമീമി റിപ്പബ്ലിക് ഡേ ടോക്ക് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി പരിഭാഷപ്പെടുത്തി. അബൂദബി സംസ്ഥാന കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ്കുഞ്ഞി സ്വാഗതവും പി.എ. അബ്ദുൽ ഹമീദ് കടപ്പുറം നന്ദിയും പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ, എം.പി.എം. റഷീദ്, പി.കെ. അഹമ്മദ്, അസീസ് കാളിയാടൻ, അബ്ദുല്ല നദ്വി, സി. സമീർ, അഷ്റഫ് പൊന്നാനി, ടി.കെ. സലാം, ഹംസ നടുവിൽ, കെ.കെ. അഷ്റഫ്, ഹംസ ഹാജി മാറാക്കര, റഷീദ് പട്ടാമ്പി, വി.പി. മുഹമ്മദ് ആലം, എ. സഫീഷ്, ബഷീർ അഹമ്മദ് റെയിൻബോ, അബ്ദുല്ല കാക്കുനി, ഇ.ടി. മുഹമ്മദ് സുനീർ, റഷീദലി മമ്പാട് എന്നിവർ നേ
തൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.