റാസല്‍ഖൈമ: വീട്ടുവാടക കുടിശ്ശികയില്‍ പ്രയാസമനുഭവിച്ചു വന്ന കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി റാക് ചാരിറ്റി അസോസിയേഷന്. ദുബൈ ഇസ്ലാമിക് ബാങ്കിന്റെ സഹകരണത്തോടെ 5.2 ലക്ഷം ദിര്‍ഹത്തോളം തുകയാണ് ഈ മാനുഷിക സംരംഭത്തിന് ചെലവഴിച്ചതെന്ന് റാക് ചാരിറ്റി അസോസിയേഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ അസീസ് സാബി അഭിപ്രായപ്പെട്ടു. ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന താഴ്ന്ന വരുമാനക്കാരായ 97 കുടുംബങ്ങളാണ് ബലിപെരുന്നാളിനോടനുബന്ധിച്ച് നടപ്പാക്കിയ സംരംഭത്തിലെ ഗുണഭോക്താക്കള്‍. ദരിദ്ര കുടുംബങ്ങളെ സഹായിച്ച് സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിലൂടെ അംഗങ്ങളുടെ കുടുംബസ്ഥിരത ഉറപ്പുവരുത്തുകയെന്ന റാക് ചാരിറ്റി അസോസിയേഷന്റെ പ്രതിബദ്ധതയുടെ ചട്ടക്കൂടിനുള്ളിലാണ് ഭവന സഹായ സംരംഭം. മാനുഷിക സംരംഭങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അസോസിയേഷന് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.