ദുബൈ: പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജാഫർ അലി ദാരിമിയെ ദുബൈ പി.സി.എഫ് കമ്മിറ്റി അനുസ്മരിച്ചു. ദേരയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ശിഹാബ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ അകലാട് ഉദ്ഘാടനം ചെയ്തു.
ജോയന്റ് സെക്രട്ടറിമാരായ അമീർ കൊഴിക്കര, അഷ്റഫ് ആരിക്കാടി, ഫത്തഹുദ്ദീൻ കോട്ടയം, കാദർ പട്ടാമ്പി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.അദ്ദേഹത്തിന്റെ സമർപ്പിതമായ ജീവിതവും ജനകീയ പ്രവർത്തനങ്ങളും എക്കാലവും നിലനിൽക്കുന്ന ഓർമകളായിരിക്കുമെന്ന് യോഗം അനുസ്മരിച്ചു. തുടർന്ന് നടന്ന പ്രാർഥനക്ക് യു.എ.ഇ പി.സി.എഫ് നാഷനൽ കൗൺസിൽ അംഗം ശംസുദ്ദീൻ കാസർകോട് നേതൃത്വം നൽകി. ട്രഷറർ ബാബു കോഴിക്കര നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.