ദുൈബ: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെൻറ മോചനാപേക്ഷ ദുബൈ കോടതി തള്ളി. 2003ൽ നായിഫ് പ്രദേശത്ത് കടയുടമ കൊല്ലപ്പെട്ട േകസിലാണ് ഇന്ത്യക്കാരൻ രണ്ട് പാകിസ്താനികൾക്കൊപ്പം പിടിയിലായത്.
ഇത് രണ്ടാം തവണയാണ് പ്രതിയുടെ മോചനാപേക്ഷ കോടതി തള്ളുന്നത്. തുന്നൽക്കാരനായി ജോലി ചെയ്തുവന്ന ഇയാളെ കൂട്ടുപ്രതികൾക്കൊപ്പം 2004ലാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കടയുടമയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്നശേഷം മൊബൈലും എ.ടി.എം കാർഡും പണവും കൊള്ളയടിച്ചതായാണ് കേസ്.
എ.ടി.എമ്മിൽനിന്ന് പ്രതികളിലൊരാൾ പണം പിൻവലിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഇയാളുടെ മുഖം കാമറയിൽ പതിഞ്ഞതോടെ അറസ്റ്റിലാവുകയായിരുന്നു. കുറ്റമേറ്റുപറഞ്ഞ ഇൗ പ്രതിയാണ് മറ്റു രണ്ടുപേരെക്കുറിച്ച് വിവരം നൽകിയത്. കടയുടമയെ തലക്കടിച്ചത് ഇന്ത്യക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി.
യു.എ.ഇയിലെ നിയമമനുസരിച്ച് ജീവപര്യന്തം തടവുകാർക്ക് 15 വർഷത്തിന് ശേഷം മോചനത്തിന് അപേക്ഷിക്കാം. തടവുകാരെൻറ സ്വഭാവവും പുറത്തുവിട്ടാൽ പ്രശ്നസാധ്യതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പ്രത്യേക കമ്മിറ്റി പരിശോധിച്ച ശേഷമാണ് കോടതി, അപേക്ഷയിൽ വിധി പറയാറുള്ളത്. ഒരിക്കൽ തള്ളിയാൽ പിന്നീട് രണ്ടുവർഷത്തിനുശേഷം മാത്രമാണ് വീണ്ടും അപേക്ഷിക്കാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.