അബൂദബി: റഫ്രിജറേറ്റർ, ഫ്രീസർ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ ഉൗർജ കാര്യക്ഷമത മാനദ ണ്ഡങ്ങൾ എമിറേറ്റ്സ് സ്റ്റാൻഡേഡൈസേഷൻ^മെട്രോളജി അതോറിറ്റി (എസ്മ) പരിഷ്കരി ക്കുന്നു. ഉൽപന്നങ്ങളുടെ വൈദ്യുത സുരക്ഷ നിലവാരം, ഉൗർജ കാര്യക്ഷമത എന്നിവ ഉറപ്പുവര ുത്തി ഉൗർജോപഭോഗം കുറക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
സ്റ്റാർ സംവിധാനം പരിഷ്കരിക്കുന്നതിന് ഗൃഹോപകരണങ്ങളുടെ ഉൗർജ കാര്യക്ഷമതയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സ്ഥിരമായ നവീകരണം ആവശ്യമാണെന്ന് എസ്മ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മഇൗനി പറഞ്ഞു. ഉൗർജ കാര്യക്ഷമത കാർഡിലെ ഉയർന്ന സ്റ്റാറുകൾ ഉപഭോക്താവിലും രാഷ്ട്ര സമ്പദ് വ്യവസ്ഥയിലും പരിസ്ഥിതിയിലും പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുയെും ഉൗർജോപഭോഗം മൊത്തം ഉപഭോഗത്തിെൻറ 15 ശതമാനമാണെന്ന് കണക്കാക്കിയിട്ടുണ്ട്. 2018 െഫബ്രുവരി മുതൽ 2019 ഫെബ്രുവരി വരെ റഫ്രിജറേറ്ററുകൾക്കും ഫ്രീസറുകൾക്കും 362,710 ഉൗർജ കാര്യക്ഷമത ലേബലുകൾ എസ്മ നൽകിയിട്ടുണ്ട്. റഫ്രിജറേറ്ററോ ഫ്രീസറോ മറ്റേതെങ്കിലും ഉപകരണമോ ആയാലും ഉൗർജോപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉപകരണത്തിെൻറ വലിപ്പവും ഉപയോഗിക്കുന്ന സാേങ്കതിക വിദ്യയും ഉൾപ്പെടുമെന്ന് അബ്ദുൽ അൽ മഇൗനി വ്യക്തമാക്കി.
രാജ്യത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉൗർജോപഭോഗം കുറക്കുന്നതിനും 2014ലാണ് റഫ്രിജറേറ്ററുകളുടെയും വീട്ടുപയോഗത്തിനുള്ള ഫ്രീസറുകളുടെയും ഉൗർജ കാര്യക്ഷമതക്കുള്ള സാേങ്കതിക നിയമങ്ങൾ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.